കരിപ്പൂർ: ഇന്ത്യയിലെ 68 വിമാനത്താവളങ്ങളിൽ മണ്ണ് പരിശോധന നടത്തണമെന്ന ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയഷെൻറ (ഡി.ജി.സി.എ) നിർദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചു.
കരിപ്പൂരിൽ പാലക്കാട് െഎ.െഎ.ടിയാണ് പരിശോധന നടത്തുന്നത്. ഡോ. സി.വി. വീണ വേണുധരെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുന്നത്.
മണ്ണിെൻറ ബലം അറിയുന്നതിനുള്ള കാലിഫോർണിയ ബെയറിങ് റാഷിയോ (സി.ബി.ആർ) പരിശോധന നടത്തുന്നതിനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ), ബേസിക് സ്ട്രിപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. റൺവേ പാർശ്വങ്ങളിലടക്കം ചൊവ്വാഴ്ച സാമ്പിളുകൾ ശേഖരിക്കും. 24 സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.
കൂടുതൽ സർവിസുകളുള്ളതിനാൽ ആദ്യദിനം കുറച്ച് ഭാഗങ്ങളിൽനിന്ന് മാത്രമാണ് സാമ്പിളുകൾ ശേഖരിക്കാൻ സാധിച്ചത്.
വിമാനത്താവള അതോറിറ്റി സിവിൽ വിഭാഗം മാനേജർ ദീപ്തി രാമചന്ദ്രൻ, െഎ.െഎ.ടി ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് സി.ടി. മുഹമ്മദ് നായിഫ്, റിസർച്ച് അസി. അരുൺ സാഗർ എന്നിവരും പരിശോധനയിൽ സംബന്ധിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലും പരിശോധന ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.