മലപ്പുറം: മേയ് 21, 22 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ല പ്രചാരണ പ്രഖ്യാപനവും പൊതുസമ്മേളനവും മലപ്പുറം കിഴക്കേതലയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോ. കഫീല്‍ ഖാന് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ജില്ല പ്രസിഡന്റ് സലീം മമ്പാട്, വനിത വിഭാഗം ജില്ല പ്രസിഡന്റ് ഫാത്തിമ ടീച്ചര്‍, ജി.ഐ.ഒ ജില്ല പ്രസിഡൻറ് കെ. ശിഫാന, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അന്‍ഫാല്‍ ജാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ബാസിത് സ്വാഗതവും സുലൈമാൻ ഊരകം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.