മലപ്പുറം: ബൈതുൽ മുഖദ്ദസിെൻറ മണ്ണിൽ പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ സംഗമം നടത്തി.
എസ്.വൈ.എസ് ശാഖ, മഹല്ലു പരിധിയിലുള്ള സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, പോഷക ഘടകങ്ങളുടെ പ്രധാന നേതാക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായി. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എസ്.എം.എഫ് ജില്ല പ്രസിഡൻറ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.