മലപ്പുറം: മലപ്പുറം നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം. നൂറു കണക്കിന് നായ്ക്കളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു നടക്കുന്നത്. കുന്നുമ്മൽ, കോട്ടപ്പടി, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. കുന്നമ്മലാണ് നായ് ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ടൗൺഹാളിന് മുന്നിൽ മഞ്ചേരി റോഡിൽ യാത്രക്കാരിയുടെ പിന്നാലെ ഓടി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മഞ്ചേരി റോഡിലും പെരിന്തൽമണ്ണ റോഡിലും നായ്ക്കൾ തലങ്ങും വിലങ്ങും ഓടുന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാണ്.
നടപ്പാതകളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം ശല്യം രൂക്ഷമായിട്ടുണ്ട്. രാത്രി സമയങ്ങളിലാണ് ഇവ ആക്രമണ സ്വഭാവം പുറത്തെടുക്കുന്നത്. രാത്രി ബൈക്ക് യാത്രക്കാരുടെ പിറകെ ഓടുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ നായ് പിന്നാലെ ഓടിച്ച് അപകടത്തിൽപ്പെടുത്തിയിരുന്നു. റോഡരികിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ ചില യുവാക്കളാണ് ബൈക്ക് യാത്രികനെ രക്ഷിച്ചത്.
തെരുവ് നായ്ക്കളെ പിടികൂടി നടപടി സ്വീകരിക്കുന്നതിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾ പിറകോട്ട് പോയതും എ.ബി.സി പദ്ധതി താളംതെറ്റിയതും തെരുവ്നായ് ശല്യം രൂക്ഷമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.