ക​ർ​മ​റോ​ഡി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത

പൊ​ന്നാ​നി: ക​ർ​മ റോ​ഡി​ൽ അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ വി​ളി​ച്ച യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ക​ർ​മ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​താ​യി ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ക​ർ​മ​പാ​ലം തു​റ​ക്കു​​​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​മി​ത​തി​ര​ക്ക് കൂ​ടി മു​ന്നി​ൽ ക​ണ്ടാ​ണ് നി​യ​ന്ത്ര​ണം. അ​ടു​ത്തി​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്. ഇ​തി​ന്റെ കൂ​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം.​എ​ൽ.​എ ന​ഗ​ര​സ​ഭ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി യോ​ഗം വി​ളി​ച്ച​ത്. യാ​ത്രാ​വാ​ഹ​ന​ങ്ങ​ള​ല്ലാ​ത്ത മു​ഴു​വ​ൻ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ർ​മ റോ​ഡി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ക്കും. അ​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​ട​വി​ട്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും, ഡി​വൈ​ഡ​റു​ക​ളും സ്ഥാ​പി​ക്കും.

വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​മ പാ​ത​യി​ൽ സ്പീ​ഡ് ലി​മി​റ്റ് നി​ശ്ച​യി​ച്ച് അ​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ചെ​യ്യും.

പെ​രു​ന്നാ​ള​ട​ക്ക​മു​ള്ള വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ ആ​വ​ശ്യ​പ്പെ​ടാ​നും ധാ​ര​ണ​യാ​യി. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ടൂ​റി​സം റോ​ഡി​ൽ ആ​വ​ശ്യ​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സം ത​ന്നെ ന​ട​ത്തും. ക​ർ​മ റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ, റ​വ​ന്യു വ​കു​പ്പു​ക​ളോ​ട് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു.

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു സി​ദ്ധാ​ർ​ത്ഥ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​ജീ​ഷ് ഊ​പ്പാ​ല, ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ജി​റൂ​ൻ, പൊ​ന്നാ​നി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ, പൊ​ന്നാ​നി പൊ​ലീ​സ് പ്ര​തി​നി​ധി അ​യ്യ​പ്പ​ൻ, പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​നീ​യ​ർ ജോ​മോ​ൻ തോ​മ​സ്, താ​ലൂ​ക്ക് ഓ​ഫി​സ് പ്ര​തി​നി​ധി കെ.​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ക്സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എ​സ്. മു​രു​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Strict control on Karma Road in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.