പുളിക്കല്‍: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചിട്ടപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം പ്രകൃതി പഠനത്തിലേക്ക് നയിക്കുന്ന ആകര്‍ഷകമായ ഉദ്യാനം ഒരുക്കിയിരിക്കുകയാണ് പുളിക്കല്‍ ജാമിഅ സലഫിയ അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍. അധ്യാപകരുടെ സഹകരണത്തോടെ ജൈവ രീതിയിലുള്ള പച്ചക്കറി കൃഷിയും 300ല്‍ പരം ഔഷധ സസ്യങ്ങളുടെ ഉദ്യാനവുമാണ് കോളജ് പരിസരത്ത് തയാറാക്കിയത്. മികച്ച പരിപാലനത്തില്‍ വളര്‍ന്ന തോട്ടം ഇപ്പോള്‍ വിവിധയിനം പൂമ്പാറ്റകളുടെയും പക്ഷികളുടെയും താവളമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഉദ്യാന കാഴ്ചകള്‍ തുറന്നിടാനാണ് തീരുമാനം.
പദ്ധതിക്ക് പിന്തുണയായി കോളജ് അധികൃതര്‍ നിർമിച്ച കുളമാണ് ഉദ്യാനത്തിലെ ജലസേചനത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. പ്രകൃതി വൈവിധ്യങ്ങളോടെയുള്ള മനുഷ്യ നിർമിത വനമൊരുക്കുകയും പ്രകൃതിയെ അടുത്തറിയാന്‍ ഭാവി തലമുറക്ക് അവസരമൊരുക്കുന്നതിനൊപ്പം അധ്യാപകരെക്കൂടി അതിന് പ്രാപ്തരാക്കുകയുമാണ് പദ്ധതി ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ മുകുന്ദന് അക്കരമ്മല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.