വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്സ്പെൻഡ് ചെയ്തു

തിരൂരങ്ങാടി: വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ കർശന നടപടിയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. അപകടമുണ്ടാക്കിയ ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറുടെ ലൈസൻസ് അധികൃതർ സസ്സ്പെൻഡ് ചെയ്തു.

തിരൂരങ്ങാടി ഗവ. സ്കൂളിലെ വിദ്യാർഥിനിയാണ് കഴിഞ്ഞദിവസം ബസിൽനിന്ന് തെറിച്ചുവീണത്. തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ ബസ് പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്.

പ്രോസിക്യൂഷൻ നടപടികൾക്കും ശിപാർശ ചെയ്തിട്ടുണ്ട്.വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീഴുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് താലൂക്കിലെ വിവിധ സ്കൂൾ പരിസരങ്ങളിൽ രാവിലെയും വൈകീട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Tags:    
News Summary - Student falls from bus: Driver's license suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.