നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിച്ച അനുഭവമാണ് 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ വിജയം എളുപ്പമാക്കിയതെന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് സുഹ്റ മമ്പാട് ഓർക്കുന്നു.
അക്കാലത്ത് വനിത പ്രവർത്തകർ മുന്നിട്ടിറങ്ങുന്നതിൽ വിമുഖതയുണ്ടായിരുന്നു. കുടുംബ യോഗങ്ങളിലും കൺവെൻഷനുകളിലും സംസാരിച്ചുള്ള അനുഭവം 20 വർഷത്തെ ജനസേവനത്തിന് മുതൽക്കൂട്ടായി. നന്നംമുക്ക് പഞ്ചായത്തിലെ 10ാം വാർഡിൽനിന്ന് മത്സരിച്ചാണ് പഞ്ചായത്ത് അംഗമായത്.
മുസ്ലിം ലീഗ് ജയിക്കുന്ന വാർഡ് അല്ലായിരുന്നുവെങ്കിലും എല്ലാ പ്രതിസന്ധികളും മറികടന്ന് 86 വോട്ടുകൾക്ക് വിജയിച്ചു. 2000-2005 വരെ തിരൂരങ്ങാടി ജില്ല പഞ്ചായത്ത് ഡിവിഷനിൽനിന്നും 2005ൽ കുറ്റിപ്പുറത്തുനിന്നും 2010ൽ എടരിക്കോട് ഡിവിഷനിൽനിന്നും വിജയിച്ച് ജനപ്രതിനിധിയായി. 2010-2015 വരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു.
എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയപ്രവേശനം. മമ്പാട് എം.ഇ.എസ്, എടവണ്ണ ജാമിഅ കോളജുകളിലെ പഠനസമയത്ത് യൂനിയൻ തെരഞ്ഞെടുപ്പിെൻറ ഭാഗമായി മറ്റു കോളജുകളിലും പ്രസംഗിക്കാൻ പോയിരുന്നു.
അങ്ങനെയാണ് സുഹ്റ മമ്പാട് എന്ന പേര് ലഭിച്ചത്. ഭർത്താവും മക്കളും സജീവ മുസ്ലിം ലീഗ് പ്രവർത്തകരാണ്. അതിനാൽ രാഷ്ട്രീയ പ്രവർത്തനത്തിന് കുടുംബത്തിൽനിന്ന് പൂർണപിന്തുണയാണ്. ഇത്തവണ മരുമകൾ റഹീസ അനീസ് ചങ്ങരംകുളം എട്ടാം വാർഡിൽ മത്സരിക്കുന്നുണ്ട്. നിലവിൽ വനിത ലീഗ് സംസ്ഥാന പ്രസിഡൻറാണ് സുഹ്റ മമ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.