തേഞ്ഞിപ്പലം: മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെട്ട വിദ്യാർഥിനിക്ക് മൊബൈലുമായി സുരേഷ് ഗോപി എം.പിയെത്തി. ചെട്ട്യാര്മാര്ട് അതിയാറത്ത് അംഗൻവാടിക്ക് സമീപത്തെ അമ്പാടി വീട്ടില്‍ കൃഷ്ണെൻറയും മീനകുമാരിയുടെയും മകള്‍ അരുന്ധതിക്കാണ് സുരേഷ് ഗോപി വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്.
മധുരവും കൈമാറി. രണ്ടാഴ്ച മുമ്പ് അരുന്ധതി സുരേഷ് ഗോപിയെ മൊബൈലില്‍ വിളിച്ച് ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം ഉള്ളതായി അറിയിച്ചിരുന്നു. ഫോണെടുത്ത എം.പിയുടെ പി.എ വിവരം അറിയിക്കാമെന്നായിരുന്നു മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലേക്ക് വരുന്ന വിവരം കുടുംബം അറിയുന്നത്. ബി.ജെ.പി ജില്ല നേതാക്കളും എം.പിക്കൊപ്പമുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ. കാമ്പസ് ജി.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിനിയാണ് അരുന്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.