മലപ്പുറം: അപകടാവസ്ഥയിലായ തൂക്കുപാലം നവീകരിക്കാൻ തുക അനുവദിച്ച് മാസങ്ങളായിട്ടും പ്രവൃത്തി വൈകുന്നു. നഗരസഭ പരിധിയിലെ പട്ടർകടവ് ഒറംകടവ്-എൻ.കെ. പടി തൂക്കുപാലമാണ് അപകടാവസ്ഥയിലായത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാലത്തിെൻറ പുനർനിർമാണത്തിനായി പി. ഉബൈദുല്ല എം.എൽ.എയുടെ ഫണ്ടിൽനിന്ന് 35 ലക്ഷം അനുവദിക്കുകയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
കരാർ ഏെറ്റടുത്തവർ ഇതുവരെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് നിർമിച്ച പാലത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രദേശവാസികൾ പാലം ഉപയോഗിക്കുകയായിരുന്നു.
വർഷങ്ങളുടെ കാലപ്പഴക്കം വന്നതോടെ പാലത്തിെൻറ വിവിധ ഇടങ്ങളിൽ ദ്രവിച്ചിട്ടുണ്ട്. പാലത്തിെൻറ അലൈൻമെൻറിലും മാറ്റം വന്നിട്ടുണ്ട്. ഇരുവശത്തെയും വിവിധ കമ്പികളും തകർന്നു. ഇതോടെയാണ് പാലം അറ്റകുറ്റപ്പണി നടത്താൻ ശ്രമം ആരംഭിച്ചത്. പിന്നീട് നഗരസഭ മുൻ ഭരണസമിതിയുടെ ഇടപെടലിനെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിക്കുന്നത്.
എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി അനന്തമായി നീളുകയാണെന്നും കൗൺസിലറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ മറിയുമ്മ ഷരീഫ് പറഞ്ഞു. വിഷയത്തിൽ കരാർ ഏറ്റെടുത്തവരുടെ യോഗം വിളിക്കുന്നതടക്കമുള്ള നടപടികൾ നഗരസഭ ആലോചിക്കുന്നുണ്ട്. പാലം അപകടാവസ്ഥയിലായതിനാൽ താൽക്കാലികമായി അടക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും തീരുമാനമായില്ല. അടിയന്തരമായി നിർമാണ പ്രവൃത്തി ആരംഭിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.