തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ തസ്ലീന ഷാജി പാലക്കാട്ടിനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യകണ്ഠേനെയാണ് തെരഞ്ഞെടുത്തത്. ഏഴാം വാര്‍ഡ് മെംബര്‍ മുസ്ലിം ലീഗിലെ അമ്പരക്കല്‍ റൈഹാനത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തസ്ലീനയെ നിര്‍ദേശിച്ചത്. വൈസ് പ്രസിഡന്റും 14ാം വാര്‍ഡ് മെംബറുമായ കോണ്‍ഗ്രസിലെ എന്‍.വി. മൂസക്കുട്ടി പിന്താങ്ങി.
21അംഗ ഗ്രാമ പഞ്ചായത്തില്‍ 18 പേര് യു.ഡി.എഫും ഒരാള്‍ സ്വതന്ത്രനുമാണ്. പഞ്ചായത്തില്‍ പ്രസിഡന്റ് പദവി വനിത സംവരണമായതിനാല്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു ഇറങ്ങിപ്പോയി.
ബാക്കിയുള്ളവരെല്ലാം തസ്ലീനയെ പിന്തുണച്ചു. രാജിവെച്ച മുന്‍ പ്രസിഡന്റ് പി.കെ. റൈഹാനത്ത് തെരഞ്ഞെടുപ്പിന് എത്തിയില്ല. രോഗകാരണം മൂലമാണ് എത്താത്തത് എന്നാണ് അറിയാൻ കഴിയുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതിനെ ചൊല്ലി നന്നമ്പ്ര പഞ്ചായത്തിൽ ലീഗിനിടയിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ഏറെ സമവായങ്ങൾക്ക് ശേഷമാണ് കഴിഞ്ഞദിവസം ചെമ്മാട്ട് നടന്ന ലീഗിന്റെ അവാർഡുദാന ചടങ്ങിൽ അബ്ബാസലി ശിഹാബ് തങ്ങൾ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. തിരൂരങ്ങാടി താലൂക്ക് അഡീഷനൽ തഹസില്‍ദാര്‍ മോഹനന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എന്‍.പി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.