ഭാരതപ്പുഴയുടെ രണ്ട് കരകളിൽ വിഭജിച്ച് കിടക്കുന്നതാണ് തവനൂർ മണ്ഡലം. പൊന്നാനി താലൂക്കിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, തിരൂർ താലൂക്കിലെ മംഗലം, തൃപ്രങ്ങോട്, പുറത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾപ്പെടുന്ന നിയമസഭ മണ്ഡലമാണ് പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തവനൂര്‍.
2008ലെ നിയമസഭ മണ്ഡല പുനർനിർണയത്തോടെയാണ് മണ്ഡലം നിലവിൽവന്നത്. മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീലാണ് വിജയിച്ചത്.
2006ൽ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കെ.ടി. ജലീൽ 2011ലെ തെരഞ്ഞെടുപ്പിൽ തവനൂരിൽനിന്ന് 6,854 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂർ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് തന്നെയായിരുന്നു മേൽക്കൈ.
2016ൽ ഭൂരിപക്ഷം വർധിപ്പിച്ച് കെ.ടി. ജലീൽ വീണ്ടും വിജയിച്ചു.17,064 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് ആധിപത്യം നേടുന്നത്.
എടപ്പാൾ ഒഴികെ മറ്റു ആറ് പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാർഥിയായ ഇ.ടി. മുഹമ്മദ് ബഷീർ മുന്നിട്ട് നിന്നു. 2019ൽ യു.ഡി.എഫിന് 12,353 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു.
എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രം വീണ്ടും മാറി. ഏഴ് പഞ്ചായത്ത് പരിധിയിൽ നിന്നായി 11,266 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി എഫിന് ലഭിച്ചു. എന്നാൽ, നാല് പതിറ്റാണ്ട് ഇടതുകോട്ടായായിരുന്ന വട്ടംകുളം പഞ്ചായത്ത് ഇത്തവണ നഷ്ടമായി. നിലവിൽ എടപ്പാൾ, തവനൂർ, പുറത്തൂർ, തൃപ്രങ്ങോട് എന്നിവ എൽ.ഡി.എഫും വട്ടംകുളം, കാലടി, മംഗലം പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു.
2011 നിയമസഭ തെരഞ്ഞെടുപ്പ്
കെ.ടി. ജലീൽ (എൽ.ഡി.എഫ് സ്വത.) -57,729
വി.വി. പ്രകാശ് (കോൺഗ്രസ്) -50,875
നിർമല കുട്ടികൃഷ്ണൻ (ബി.ജെ.പി) -7107
ഭൂരിപക്ഷം -6,854
2016 നിയമസഭ
കെ.ടി. ജലീൽ (എൽ.ഡി.എഫ് സ്വത.) -68,179
ഇഫ്തിക്കാറുദ്ദീൻ (കോൺഗ്രസ്) -51,115
രവി തേലത്ത് (ബി.ജെ.പി) -15,801
പി.കെ. ജലീൽ (എസ്.ഡി.പി.ഐ) -2649
അലി കാടാമ്പുഴ (പി.ഡി.പി) -1077
മുഹമ്മദ് പൊന്നാനി (വെൽഫെയർ പാർട്ടി) -1007
മറ്റുള്ളവർ -1824
ഭൂരിപക്ഷം -17,064
2019 ലോക്സഭ (തവനൂർ മണ്ഡലം )
ഇ.ടി. മുഹമ്മദ് ബഷീർ (ലീഗ്) -62,481
പി.വി. അൻവർ (എൽ.ഡി.എഫ് സ്വത.) -50,128
വി.ടി. രമ (ബി.ജെ.പി) -20,769
ഭുരിപക്ഷം -12,353
2020 തദ്ദേശ തെരഞ്ഞടുപ്പ്
എൽ.ഡി.എഫ് -65,895, ശതമാനം -41.88
യു.ഡി.എഫ് -54,629, ശതമാനം -34.72
എൻ.ഡി.എ -18,672, ശതമാനം -11.87
ഭൂരിപക്ഷം -11,266
പുറത്തൂർ പഞ്ചായത്ത്
എൽ.ഡി.എഫ് -10, യു.ഡി.എഫ്-ഒമ്പത്
മംഗലം പഞ്ചായത്ത്
യു.ഡി.എഫ് -13, എൽ.ഡി.എഫ് -ഏഴ്
തൃപ്രങ്ങോട്
എൽ.ഡി.എഫ് -13, യു.ഡി.എഫ് -എട്ട്
എടപ്പാൾ
എൽ.ഡി.എഫ് -12, യു.ഡി.എഫ് -നാല്, ബി.ജെ.പി -രണ്ട്, വെൽഫെയർ പാർട്ടി -ഒന്ന്.
വട്ടംകുളം
യു.ഡി.എഫ് -ഒമ്പത്, എൽ.ഡി.എഫ് -എട്ട്, ബി.ജെ.പി -രണ്ട്.
തവനൂർ
എൽ.ഡി.എഫ് -11, യു.ഡി.എഫ് -എട്ട്
കാലടി
യു.ഡി.എഫ് -10, എൽ.ഡി.എഫ് -അഞ്ച്, എസ്.ഡി.പി.ഐ -ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.