വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തലക്കടത്തൂർ പറമ്പത്ത് വീട്ടിൽ അമീറിനെയാണ് (29) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽനിന്നാണ് പ്രതി അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ ഒളിവിൽ പോയത്.

തിരൂർ സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയെ കഴിഞ്ഞദിവസം രാത്രിയിൽ തലക്കടത്തൂരിൽവെച്ച് പൊലീസ് പിടികൂടിയത്.തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത്, എസ്.സി.പി.ഒമാരായ ജിനേഷ്, സരിത, സി.പി.ഒ ഉണ്ണിക്കുട്ടൻ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി പണം തട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ വേറെ ആളുകളിൽനിന്ന് കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടോയെന്ന് വിപുലമായി അന്വേഷണം നടത്തുമെന്നും കൂട്ടുപ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - The culprit arrested for swindling lakhs by promising visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.