മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ തീർഥാടകർ മടക്ക യാത്ര പൂർത്തിയായി. വ്യാഴാഴ്ച കേരളത്തിലേക്കുള്ള അവസാന വിമാനം കരിപ്പൂരിൽ എത്തി. അവസാന വിമാനത്തിലെ തീർഥാടകരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, ഡോ. ഐ.പി അബ്ദുൽ സലാം, കെ.പി. സൂലൈമാൻ ഹാജി, അക്ബർ പി.ടി., എക്‌സിക്യൂട്ടീവ് ഓഫിസർ ഹമീദ് പി.എം., അസയിൻ പുളിക്കിൽ, പി.കെ മുഹമ്മദ് ഷഫീഖ്, യു. മുഹമ്മദ് റഊഫ്, ഹജ്ജ് സെൽ അംഗങ്ങൾ, സന്നദ്ധ സേവകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
11556 പേരാണ് സർക്കാർ ഗ്രൂപ്പിൽ കേരളത്തിൽ നിന്ന് ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. കോഴിക്കോട് 7045, കണ്ണൂർ 2030, കൊച്ചി 2481 എന്നിങ്ങനെയായിരുന്നു മൂന്ന് എമ്പാർക്കേഷനിൽ നിന്നുമായി യാത്ര പുറപ്പെട്ടത്. ഹജ്ജിന് പുറപ്പെട്ടവരിൽ 10 പേർ സൗദിയിൽ വെച്ചു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.