തിരൂർ: പുറത്തൂർ പഞ്ചായത്തിൽ അട്ടിമറി വിജയം നേടിയ മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിെൻറ കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ തീയിട്ടത്.
സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തിയെന്നത് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. നൗഫലിെൻറ വീട്ടിൽ വന്ന് അക്രമം നടത്തിയതായും ആക്ഷേപമുണ്ട്. എടക്കനാട് വാർഡിൽ നൗഫൽ, സി.പി.എം മുതിർന്ന നേതാവ് കെ.വി.സുധാകരനെ ഇരുനൂറിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
തീ ആളിപ്പടർന്ന് സമീപത്തെ തെങ്ങുകളിലേക്കും പടരാൻ തുടങ്ങിയതോടെ നാട്ടുകാർ തീയണക്കാൻ തുടങ്ങി. തീയണക്കാൻ തിരൂരിൽ നിന്നും ഫയർ ഫോഴ്സെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.