ചങ്ങരംകുളം: കാര്യക്ഷമമായ ജലവിതരണം സാധ്യമാക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി പാതയോരങ്ങളിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി. സംസ്ഥാനപാതയിൽ ചങ്ങരംകുളം കാളാച്ചാൽ ഭാഗത്താണ് പ്രവൃത്തി ആരംഭിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്താണ് പൈപ്പ് സ്ഥാപിക്കുന്നത്. ഒതളൂർ, കോക്കൂർ എന്നിവിടങ്ങളിലെ ടാങ്കുകൾ പ്രയോജനപ്പെടുത്താനായി തൃക്കണാപുരത്തുനിന്ന് വെള്ളമെത്തിക്കാനുള്ള പ്രവൃത്തിയുടെ മുന്നോടിയായി നേരത്തെ തന്നെ കണ്ടനകം, എടപ്പാൾ, ചങ്ങരംകുളം, ചിയ്യാനൂർ തുടങ്ങിയ ഭാഗങ്ങളിൽ ഭീമൻ പൈപ്പുകൾ എത്തിച്ചിരുന്നു. കാലപ്പഴക്കം മൂലം പൈപ്പുകൾ തകരുന്നു എന്ന ആക്ഷേപത്തിന് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ അറുതിയാകും. പ്രദേശത്ത് ജലവിതരണം സുഗമമാക്കാനും പദ്ധതി വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.