മെഡിക്കല്‍ ഷോപ്പിലെ മോഷണം: പ്രതി പിടിയിൽ

തി​രൂ​ര്‍: താ​ഴെ​പാ​ല​ത്തെ മ​ഹി​മ മെ​ഡി​ക്ക​ല്‍സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ല്‍പി​ച്ചു. തൃ​ശൂ​ര്‍ ചാ​ഴൂ​ര്‍ സ്വ​ദേ​ശി തെ​ക്കി​നി​യ​ത്ത് സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലെ സ​ഹാ​യ​നി​ധി പെ​ട്ടി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

പ​തി​നാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച മോ​ഷ്ടാ​വ് മ​രു​ന്ന് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഇ​തേ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ വീ​ണ്ടു​മെ​ത്തി. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​യെ ത​ട​ഞ്ഞു വെ​ക്കു​ക​യും തി​രൂ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Theft in medical shop: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.