മലപ്പുറം: നിരവധി അന്താരാഷ്ട്ര താരങ്ങൾ പിറവിയെടുത്ത അരീക്കോട് തെരട്ടമ്മൽ ഗ്രാമത്തിൽ 'ഫുട്ബാൾ കളിക്കാരെ തട്ടി നടക്കാൻ വയ്യ' എന്നാണ് പറയാറ്. ജൂനിയർ, സീനിയർ തലങ്ങളിൽ നടത്തുന്ന തെരട്ടമ്മൽ പ്രീമിയർ ലീഗിൽ (ടി.പി.എൽ) കളിക്കുന്നവരിലേറെയും പ്രമുഖരാണ്. കോവിഡായതോടെ മത്സരങ്ങൾ ഇല്ലാതായെങ്കിലും ടി.പി.എൽ വാട്സ്ആപ് ഗ്രൂപ് സജീവമായുണ്ട്. ലോകകപ്പ്, യൂറോ, കോപ സമയങ്ങളിലെല്ലാം വലിയ ചർച്ചകളും പ്രവചനങ്ങളുമൊക്കെ ഗ്രൂപ്പിൽ പതിവാണ്.
മുമ്പ് അർജൻറീന, ബ്രസീൽ തുടങ്ങിയ പേരുകളിൽ ടീമുണ്ടാക്കി തെരട്ടമ്മൽ മൈതാനത്ത് മത്സരങ്ങൾ നടത്തിയിരുന്നു. ഇക്കുറി യൂറോ, കോപ പ്രവചനമത്സരങ്ങൾ തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കുന്നവരും നടത്തിപ്പുകാരുമെല്ലാം താരങ്ങളാണ് എന്നതാണ് പ്രത്യേകതയെന്ന് ഗ്രൂപ് അഡ്മിന്മാരിലൊരാളായ കെ. അമീർ പറഞ്ഞു. കൂടുതൽ പേർ ശരിയുത്തരം പ്രവചിച്ചാൽ നറുക്കിടും. അതത് ദിവസം സമ്മാനങ്ങളും കൈമാറും.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ യു. ഷറഫലി, ജസീർ കാരണത്ത്, ഉബൈദ് കൈതറ, ഷഹബാസ് സലീൽ, ഹനാൻ ജാവേദ് തുടങ്ങിയവരെല്ലാം ടി.പി.എൽ ഗ്രൂപ്പിലുണ്ട്. നഷീദ്, ഷബീൽ, ഷാഹുൽ, ഹനീഫ, ടിൻറു, ഷാജി, കൊച്ചു എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.