കുട്ടികൾക്ക് ഏറ്റവും സുരക്ഷ ലഭിക്കേണ്ട ഇടമായ വീടുകളിൽ അവർ പീഡിപ്പിക്കപ്പെടുന്നതിന് ഒരുപരിധിവെര കാരണക്കാർ മാതാപിതാക്കൾ തന്നെയാണ്. സ്വന്തം വീട്ടിൽ കുട്ടികൾ എങ്ങനെയാണ് കഴിയുന്നതെന്നും ആരുമായൊക്കെയാണ് ഇടപഴകുന്നതെന്നും ശ്രദ്ധിക്കാത്തവരുണ്ട് നമുക്കിടയിൽ.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..
കുട്ടി ഇഷ്ടപ്പെടുന്നതിലും കൂടിയ അളവില്‍ ഒരാൾ ലാളിക്കുക, അവരെ തനിച്ചാക്കാൻ കാരണങ്ങൾ കണ്ടെത്തുക, കുട്ടിക്ക് താൽപര്യമില്ലാഞ്ഞിട്ടുമുള്ള മൽപ്പിടിത്തം പോലെയുള്ള ശാരീരിക സ്പര്‍ശനം, മടിയിലിരുത്തി ലാളിക്കല്‍, കുട്ടി കുതറിപ്പോകാന്‍ ശ്രമിച്ചാലും വിടാതിരിക്കല്‍ എന്നിവ സൂക്ഷിക്കുക.
കുട്ടി അര്‍ഹിക്കുന്നതിലും കൂടുതല്‍ സമ്മാനങ്ങള്‍, പ്രത്യേകിച്ച് വിലയുള്ളത് സ്ഥിരമായി ആരെങ്കിലും വാങ്ങിക്കൊടുക്കുന്നത്.
ചെറുപ്രായത്തിൽതന്നെ കുട്ടികളെ നല്ല സ്പർശനവും ചീത്ത സ്പർശനവും ഏതെന്നും എങ്ങനെയെന്നും പഠിപ്പിക്കുക.
ശരീരഭാഗങ്ങളിൽ അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ പ്രതികരിക്കാൻ പരിശീലിപ്പിക്കുക.
കുട്ടികളുടെ സാന്നിധ്യത്തിൽ മുതിർന്നവർ അമിത സ്നേഹപ്രകടനങ്ങളും ലൈംഗിക ചേഷ്ടകളും കാണിക്കാതിരിക്കുക.
പൊതുവില്‍ കുട്ടികളോട് എപ്പോഴും സംസാരിക്കുക. ശരിയും തെറ്റും ന്യായവും അന്യായവും കുറ്റാരോപണവും കുറ്റസമ്മതവുമൊക്കെ നിര്‍ഭയം പറയാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക.
താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമായോ സൂചനകളിലൂടെയോ കുട്ടി പറഞ്ഞാല്‍ അത് വിശ്വസിക്കുക. കുട്ടിക്ക് ഇഷ്ടമല്ലാത്ത ഏതു കാര്യത്തെയും ശക്തമായി എതിര്‍ക്കാനും രക്ഷക്കായി ആളെ വിളിക്കാനും അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുക.
സ്വന്തം കുട്ടി മറ്റുള്ളവരിൽനിന്ന് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് രക്ഷിതാക്കൾക്ക് മനസ്സിലാവണമെന്നില്ല. കുട്ടിക്ക് മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പ്രശ്നങ്ങൾ ചിലപ്പോൾ ചൂഷണത്തിൽനിന്ന് ഉണ്ടായതാവാം. അത്തരം അവസ്ഥയിൽ കുട്ടിയെ കൗൺസലറെയോ ഡോക്ടറെയോ കാണിക്കുക.
നിയമം ബാലസൗഹൃദം
ബാലസൗഹാർദപരമായ നടപടിക്രമങ്ങളാണ് പോക്സോ നിയമത്തിെൻറ പ്രത്യേകത. കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ വിചാരണ വേഗത്തിൽ തീർപ്പാക്കാനും ബാലസൗഹൃദ അന്തരീക്ഷത്തിൽ നടത്താനുമായി പ്രത്യേക സെഷൻസ് കോടതികൾ സ്ഥാപിക്കാനോ കുട്ടികൾക്കായുള്ള മറ്റേതെങ്കിലും കോടതികൾ സ്ഥാപിക്കാനോ നിയമം അനുശാസിക്കുന്നു. അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിധത്തിലുള്ളതും അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകുന്നതുമായ മാധ്യമ റിപ്പോർട്ടുകളും നിയമം വിലക്കുന്നു.
മൊഴി രേഖപ്പെടുത്തുന്നത് കുട്ടിയുെട വീട്ടിലോ അല്ലെങ്കിൽ കൂടുതൽ അഭികാമ്യമെന്ന് തോന്നുന്ന മറ്റേതെങ്കിലും സ്ഥലത്ത് വെച്ചോ ആയിരിക്കണം. കഴിയുന്നതും സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിത പൊലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് നിയമം അനുശാസിക്കുന്നു.
കുട്ടിയെ ഒരുകാരണവശാലും രാത്രി പൊലീസ് സ്റ്റേഷനിൽ നിർത്താൻ പാടില്ല. മൊഴി രേഖപ്പെടുത്തുേമ്പാൾ പൊലീസ് ഉദ്യോഗസ്ഥർ യൂനിഫോം ധരിക്കരുത്.
പീഡനവിവരം അറിയിച്ചില്ലെങ്കിലും ശിക്ഷ
ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ: 1098
ഒരുകുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇത് ബന്ധപ്പെട്ടവരുടെ (െപാലീസ്, ശിശുക്ഷേമ സമിതി, ഡി.സി.പി.യു, ചൈൽഡ് ലൈൻ) ശ്രദ്ധയില്പെടുത്താതിരുന്നാല് പോക്സോ നിയമപ്രകാരം ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കും. രക്ഷിതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, പൊലീസുകാര്‍, ശിശുക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമാണ്. വിവരം അറിയിക്കാനുള്ള ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ: 1098.
മൊബൈലിെൻറയും ഇൻറർനെറ്റിെൻറയും സോഷ്യൽ മീഡിയയുടെയും ഉപയോഗം അനുദിനം വർധിക്കുന്ന കാലത്ത് മാതാപിതാക്കൾ കരുതിയിരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ എവിടെവെച്ചും ആരാലും പീഡിപ്പിക്കപ്പെടാവുന്ന അവസ്ഥയാണ്. അവർക്ക് സംരക്ഷണമൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ ഓരോരുത്തരും കണ്ണും കാതും തുറന്നുവെക്കണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.