മൂന്ന് പ്രതികളെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു പേരെ കാപ്പ ചുമത്തി നാടുകടത്തി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തനങ്ങാടിയിൽ താമസക്കുന്ന അജ്നാസ് (30), വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാലില്ലാപ്പുഴയിൽ താമസിക്കുന്ന വിവേക് (28), ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ അയിലക്കാട് കോട്ടമുക്ക് സ്വദേശി കിരൺ (21) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ പ്രത്യേക റിപ്പോർട്ട് പ്രകാരം ഉത്തര മേഖലാ പൊലീസ് ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേക്കാണ് ഇവർക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യും. മൂന്ന് വർഷം വരെ തടവിനും ശിക്ഷിക്കും.

Tags:    
News Summary - Three accused were charged with Kappa and deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.