തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ലഹരി ഉപയോഗം: പരിശോധന കർശനമാക്കും

തിരൂർ: ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ എ​ക്സൈ​സ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​നും തി​രൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ധി​ച്ച് വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​വു​ന്ന അ​ക്ര​മ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ത​ല​ക്ക​ട​ത്തൂ​ർ പാ​ല​ത്തി​ന് താ​ഴെ പു​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞ് വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് (പാ​ല​ങ്ങ​ൾ) നി​ർ​ദേ​ശം ന​ൽ​കി.

തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് രാ​ത്രി 7.30ന് ​ശേ​ഷം ബ​സ് സ​ർ​വി​സ് ഇ​ല്ലാ​ത്ത​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ രേ​ഖ​ക​ൾ ഉ​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ജോ​യ​ന്റ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലൂ​ടെ​യു​ള്ള മു​നി​സി​പ്പ​ൽ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യും ന​ഗ​ര​സ​ഭ​യും ത​മ്മി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എം.​എ​ൽ.​എ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ചെ​യ​ർ​പേ​ഴ്സ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. താ​ലൂ​ക്ക് ഓ​ഫി​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ ഷീ​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എം. ​സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Drug use around Tirur bus stand: Inspection to be tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.