ക്വാറൻറീൻ ലംഘനത്തിനെതിരെ പരാതി നൽകിയെന്ന്​; യുവാവിന്​ കുത്തേറ്റു

തിരൂർ: ​ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങിയതായി പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച്​ അയൽവാസി യുവാവി​െന കുത്തിപ്പരിക്കേൽപ്പിച്ചു. തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എ​േട്ടാടെയാണ് സംഭവം. അയൽവാസിയാണ്​ സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

പഞ്ചായത്ത്​ അധികൃതരും ​െപാലീസും പലതവണ മുന്നറിയിപ്പ്​ നൽകിയിട്ടും ഇതൊക്കെ അവഗണിച്ച്​ ​േകാവിഡ്​ ബാധിതൻ പുറത്തിറങ്ങുകയായിരുന്നത്രെ. കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - The young man was stabbed in filed a complaint against the quarantine violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.