തുവ്വൂർ: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് തുവ്വൂർ പൂളമണ്ണ ഹിറ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 42,520 രൂപ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ പി.എം. ഹംസ മാസ്റ്ററിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ കെ.വി. മൊയ്തീൻകുട്ടി തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എം.ഇ. സെഹ്ബ ഫാത്തിമ, ടി. ഫാത്തിമ ഐസ, പി. ഷെഹ്സർ, കെ. റാഹിസ്, കെ.വി. ലെസിൻ മുഹമ്മദ്, ടി. മുഹമ്മദ് ഇഷാൻ, കെ.എസ്. മുഹമ്മദ് അമ്മാർ, പി. ഹനാൻ നാഫിഹ്, പി. അമാൻ നിഹാൽ, നൂറുൽ ഹജബ്, ടി. ഫാത്തിമ സന എന്നിവർക്കും സ്കൂൾ മെന്റർ സുജ എന്നിവർക്കും ട്രോഫി നൽകി. സ്കൂളിനുള്ള മാധ്യമം ഉപഹാരം സർക്കുലേഷൻ മാനേജർ പ്രിൻസിപ്പലിനു കൈമാറി.
സ്കൂൾ മാനേജർ സമീർ, മാധ്യമം ഹെൽത്ത് കെയർ സ്കൂൾ കോർഡിനേറ്റർ കെ. സഹല, അക്കാദമിക് കോഓഡിനേറ്റർ എ.എം. നദീറ, എൽ.പി കോഓഡിനേറ്റർ ആതിര, പ്രോഗ്രാം കൺവീനർ അഞ്ജു, മാധ്യമം പ്രതിനിധികളായ അബ്ദുൽ ഗഫൂർ, ഹാഫിസ് മുഹമ്മദ്, എം. അബ്ദുല്ല, കെ.ടി. അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.