മലപ്പുറത്ത് യു.ഡി.എഫ് തരംഗത്തിൽ അടിപതറി സി.പി.എം

മ​ല​പ്പു​റം: വീ​ശി​യ​ടി​ച്ച യു.​ഡി.​എ​ഫ്​ ത​രം​ഗ​ത്തി​ൽ സി.​പി.​എം വോ​ട്ടു​ക​ളി​ൽ വ​ൻ ഇ​ടി​വ്. ജി​ല്ല​യി​ലെ 16 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ തൃ​ത്താ​ല​യി​ലും യു.​ഡി.​എ​ഫ്​ വ്യ​ക്​​ത​മാ​യ മേ​ൽ​ക്കൈ നേ​ടി. സി.​എ.​എ വി​ഷ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ ന​ട​ത്തി​യ റാ​ലി​ക​ൾ ന്യൂ​ന​പ​ക്ഷ മ​ന​സ്സ്​ മാ​റ്റാ​ൻ പ​ര്യാ​പ​പ്ത​മാ​യി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രാ​യ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യു​മ​ട​ക്കം ഘ​ട​ക​ങ്ങ​ളാ​ണ്​ യു.​ഡി.​എ​ഫി​നെ തു​ണ​ച്ച​ത്. എ​ൽ.​ഡി.​എ​ഫ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന്​ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം നി​ല​മ്പൂ​രി​ലാ​ണ്-56,363 വോ​ട്ടു​ക​ൾ. സി.​പി.​ഐ ദേ​ശീ​യ നേ​താ​വ്​ ആ​നി രാ​ജ​യെ ഇ​റ​ക്കി കാ​ടി​ള​ക്കി​യി​ട്ടും നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​തി​നാ​യി​ല്ല.

നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 2019ൽ ​പി.​പി. സു​നീ​റി​ന്​ ല​ഭി​ച്ച വോ​ട്ടു​ക​ളേ​ക്കാ​ൾ 700 വോ​ട്ടു​ക​ൾ മാ​​ത്ര​മേ ആ​നി​രാ​ജ​ക്ക്​ അ​ധി​ക​മാ​യി നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളു. ഇ​വി​ടെ രാ​ഹു​ലി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ 6000ൽ​പ​രം​ വോ​ട്ടു​ക​ളു​ടെ കു​റ​വ്​ വ​ന്നെ​ങ്കി​ലും അ​തി​ന്‍റെ നേ​ട്ടം കി​ട്ടി​യ​ത്​ ബി.​ജെ.​പി​ക്കാ​ണ്. ഏ​റ​നാ​ടും വ​ണ്ടൂ​രി​ലും പ​ഴ​യ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി​യ രാ​ഹു​ലി​നെ​തി​രെ ഇ​ട​തി​ന്​ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

പൊ​ന്നാ​നി​യി​ലെ ഏ​ഴ്​ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ 2021ൽ ​എ​ൽ.​ഡി.​എ​ഫി​ന്​ 4,89,553 വോ​ട്ടു​ക​ൾ കി​ട്ടി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത്​ 324562 ആ​യി കു​റ​ഞ്ഞു. 1,64, 991 വോ​ട്ടു​ക​ളാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്​ ന​ഷ്ട​മാ​യ​ത്. ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​​ന്‍റെ ഭൂ​രി​പ​ക്ഷം ര​ണ്ടു ല​ക്ഷം ക​ട​ന്നെ​ങ്കി​ലും 2019ൽ ​പി.​വി. അ​ൻ​വ​റി​നും ഇ​ത്ത​വ​ണ കെ.​എ​സ്. ഹം​സ​ക്കും കി​ട്ടി​യ വോ​ട്ടു​ക​ളി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല.

അ​ടി​പ​ത​റി മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ൾ

മ​ന്ത്രി​മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം സി.​പി.​എ​മ്മി​ന്​ വ​ൻ തി​രി​ച്ച​ടി. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ മ​ണ്ഡ​ല​മാ​യ താ​നൂ​രി​ൽ 41969 വോ​ട്ടു​ക​ൾ​ക്കാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പി​ന്നി​ൽ​പോ​യ​ത്.

2021ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ 70704 വോ​ട്ടു​ക​ൾ നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ ഇ​ത്ത​വ​ണ കി​ട്ടി​യ​ത്​ 41587 വോ​ട്ടു​ക​ൾ മാ​ത്രം. എം.​ബി. രാ​ജേ​ഷ്​ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​റ്റൊ​രു മ​ന്ത്രി മ​​ണ്ഡ​ല​മാ​യ തൃ​ത്താ​ല​യി​ൽ 9203 വോ​ട്ടു​ക​ൾ​ക്ക്​ എ​ൽ.​ഡി.​എ​ഫ്​ പി​ന്നി​ലാ​യി. ​

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ത്താ​ല​യി​ൽ 69690 വോ​ട്ടു​ക​ൾ നേ​ടി​യ എ​ൽ.​ഡി.​എ​ഫി​ന്​ ഇ​ത്ത​വ​ണ കി​ട്ടി​യ​ത്​ 50617 വോ​ട്ടു​ക​ൾ മാ​​ത്രം. 2021ൽ ​എം.​ബി. രാ​ജേ​ഷ്​ 3173 വോ​ട്ടു​ക​ൾ​ക്ക്​ വി.​ടി. ബ​ൽ​റാ​മി​നെ തോ​ൽ​പ്പി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.

തൃ​ത്താ​ല​യി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി പെ​ട്ടി​യി​ൽ 5000 വോ​ട്ട്​ അ​ധി​ക​മാ​യി വീ​ണി​ട്ടു​ണ്ട്.

പൊ​ന്നാ​നി​യും ത​വ​നൂ​രും കൈ​വി​ട്ടു

സി.​പി.​എം തു​ട​ർ​ച്ച​യാ​യി വി​ജ​യി​ക്കു​ന്ന പൊ​ന്നാ​നി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 15416 വോ​ട്ടു​ക​ൾ​ക്ക്​ ഇ​ട​തു​മു​ന്ന​ണി പി​റ​കി​ലാ​യ​ത്. ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ പി. ​ന​ന്ദ​കു​മാ​ർ 17043 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. 2021ൽ 74,668 ​വോ​ട്ടു​ക​ൾ നേ​ടി​യ എ​ൽ.​ഡി.​എ​ഫി​ന്​ ഇ​ത്ത​വ​ണ 48579 വോ​ട്ടേ കി​ട്ടി​യു​ള്ളു. മു​ൻ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ മ​ണ്ഡ​ല​മാ​യ ത​വ​നൂ​രി​ൽ 18016 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം സ​മ​ദാ​നി​ക്കു​ണ്ട്.

2021ലെ ​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70358 വോ​ട്ടു​ക​ൾ ല​ഭി​ച്ച എ​ൽ.​ഡി.​എ​ഫി​ന്​ ഇ​ത്ത​വ​ണ കി​ട്ടി​യ​ത്​ 48665 വോ​ട്ടു​ക​ൾ മാ​ത്രം.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​നി രാ​ജ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ടും, ഇ​ട​തു മ​ണ്ഡ​ല​മാ​യ നി​ല​മ്പൂ​രി​ൽ, യു.​ഡി.​എ​ഫി​നെ ത​ള​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ്ര​ചാ​ര​ണ​ത്തി​ൽ ആ​നി രാ​ജ​ക്ക്​ ല​ഭി​ച്ച മേ​ൽ​കൈ നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നും വോ​ട്ടാ​യി​ല്ല. രാ​ഹു​ലി​നെ​തി​രെ​യു​ള്ള പി.​വി. അ​ൻ​വ​റി​ന്‍റെ പ​രാ​മ​ർ​ശം ഇ​ട​തി​ന്​ തി​രി​ച്ച​ടി​യാ​യി.

അ​പ​രി​ചി​ത​നെ കെ​ട്ടി​യി​റ​ക്കി​യ​ത്​ ബൂ​മ​റാ​ങാ​യി

പൊ​ന്നാ​നി പി​ടി​ക്കാ​ൻ സി.​പി.​എം ഇ​ത്ത​വ​ണ ന​ട​ത്തി​യ പ​രീ​ക്ഷ​ണം പാ​ർ​ട്ടി​ക്ക്​ ത​ന്നെ ബൂ​മ​റാ​ങ്​ ആ​കു​ന്ന അ​വ​സ്ഥ​യാ​ണ്​ ഉ​ണ്ടാ​യ​ത്. അ​പ​രി​ചി​ത സ്ഥാ​നാ​ർ​ഥി​യെ സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം കെ​ട്ടി​യി​റ​ക്കി​യ​ത്​ താ​ഴെ​ത്ത​ട്ടി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ലീ​ഗ് വി​ട്ടെ​ത്തി​യ നേ​താ​വി​ന് പാ​ര്‍ട്ടി ചി​ഹ്നം ന​ല്‍കി​യ​തി​നെ​തി​രെ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രി​ലു​ണ്ടാ​യ അ​വ​മ​തി​പ്പും പ്ര​ശ്ന​മാ​യി.

പ്ര​ധാ​ന നേ​താ​ക്ക​ളും എം.​എ​ൽ.​എ​മാ​രു​മൊ​ന്നും കാ​ര്യ​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​ല്ല. പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും വോ​ട്ടു ചെ​യ്യാ​തെ വി​ട്ടു​നി​ന്നു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ല​ട​ക്കം യു.​ഡി.​എ​ഫ്​ ​മേ​ൽ​കൈ നേ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. കെ.​എ​സ്. ഹം​സ​യി​ലൂ​ടെ ലീ​ഗ്​ വോ​ട്ടു​ക​ൾ ചോ​ര്‍ത്താ​നാ​കു​മെ​ന്ന സി.​പി.​എ​മ്മി​​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ അ​മ്പേ പാ​ളി.

യു​വ​ര​ക്​​​ത​ത്തെ ഇ​റ​ക്കി​യി​ട്ടും ഫ​ലി​ച്ചി​ല്ല

മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ൽ സി.​പി.​എം, യു​വ​ര​ക്​​ത​ത്തെ ഇ​റ​ക്കി പ്ര​ചാ​ര​ണം ​കൊ​ഴു​പ്പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ്​ ഇ.​ടി​ക്ക്​ ല​ഭി​ച്ച​ത്.

ഇ​ട​ത്​ സ്വാ​ധീ​ന​മു​ള്ള മ​ങ്ക​ട​യി​ൽ 41,033ഉം ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 26,799ഉം​ ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഇ.​ടി​ക്ക്​ ല​ഭി​ച്ചു.​സി.​പി.​എം ഭ​രി​ക്കു​ന്ന ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​പോ​ലും ഇ​ട​തു സ്ഥാ​നാ​ർ​ഥി വി. ​വ​സീ​ഫ്​ പി​റ​കി​ലാ​യി. വി.​പി. സാ​നു​വി​ന്‍റെ മി​ക​വ്​ നി​ല​നി​ർ​ത്താ​ൻ വ​സീ​ഫി​നാ​യി​ല്ല.

2021​ലെ ​ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദാ​നി​ക്കെ​തി​രെ വി.​പി. സാ​നു മ​ത്സ​രി​ച്ച​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്​ 4,23,633 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വ​സീ​ഫി​ലു​​ടെ ഇ​ട​തി​ന്​ ല​ഭി​ച്ച​ത്​ 3, 41,510 വോ​ട്ടു​ക​ൾ​മാ​ത്രം.

Tags:    
News Summary - Underlying CPM in UDF Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.