മലപ്പുറം: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ മലപ്പുറം ജില്ല മെഡിക്കൽ ഒാഫിസറുടെ ഒാഫിസിൽ പ്രവാസികളുടെ തിരക്ക്. തിങ്കളാഴ്ച രാവിലെ മുതൽ നിരവധി പേരാണ് അറസ്റ്റേഷന് സിവിൽ സ്റ്റേഷനിലെ ഡി.എം.ഒ ഒാഫിസിൽ എത്തിയത്.
സർട്ടിഫിക്കറ്റിൽ മെഡിക്കൽ ഒാഫിസറുടെ അറ്റസ്റ്റേഷൻ ഉണ്ടെങ്കിൽ സൗദി യാത്ര സാധ്യമാകുമെന്നതിെൻറ അടിസ്ഥാനത്തിലാണിത്. വാക്സിനേഷൻ കഴിഞ്ഞ ശേഷം ചില സർട്ടിഫിക്കറ്റുകൾ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നില്ല. ഇത്തരം ഘട്ടത്തിൽ ഡി.എം.ഒയുെട അറ്റസ്റ്റേഷനുണ്ടെങ്കിൽ യാത്ര അനുമതി ലഭിക്കുന്നുണ്ടെന്ന് പ്രവാസികൾ പറയുന്നു.
ജില്ല മെഡിക്കൽ ഒാഫിസിൽ നിന്ന് ലഭിച്ചില്ലെങ്കിൽ ഡൽഹി എംബസിയിെലത്തി അറ്റസ്റ്റേഷൻ നടത്തുകയെന്നതാണ് മാർഗം. യാത്രചെലവും സമയവും എടുക്കുന്നതിനാൽ ഇതിന് സാധ്യമെല്ലന്നും ഇവർ പറയുന്നു.രേഖകൾ പരിശോധിക്കാൻ ഫ്രണ്ട് ഒാഫിസ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും രണ്ട് ജീവനക്കാെര മാത്രമാണ് ഇവിെട നിയോഗിച്ചിട്ടുള്ളത്.
ജീവനക്കാർ കുറവായതാണ് തിരക്ക് വർധിക്കാൻ കാരണമായി പറയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇവർ പരിശോധിച്ച ശേഷമാണ് ഡി.എം.ഒക്ക് കൈമാറുന്നത്. സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച എത്തിയ 300ഒാളം പേർക്ക് അറ്റസ്റ്റേഷൻ ചെയ്തു കൊടുക്കുെമന്ന് ഡി.എം.ഒ ഡോ. സക്കീന പറഞ്ഞു. പ്രാദേശിക തലത്തിൽ മെഡിക്കൽ ഒാഫിസർമാർ മുഖേന നൽകാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.