വള്ളിക്കുന്ന്: തിരക്കേറിയ തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് റൂട്ടിലെ വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച വൈകീട്ട് ആറ് വരെ 58 മണിക്കൂറാണ് അടച്ചിടുക. ഇക്കാര്യമറിയിച്ച് റയിൽവേ ഗേറ്റിനോട് ചേർന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ ഗേറ്റടക്കുന്ന സമയങ്ങളിൽ യാത്രക്കാർ അത്താണിക്കൽ, പരുത്തിക്കാട് വഴി കൂട്ടുമുച്ചിയിലെത്തി ചെട്ടിപ്പടി വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ, കാലപ്പഴക്കം ചെന്ന ഇരുമ്പോത്തിങ്ങൽ ഓവുപാലം അടച്ചതോടെ ഇത് വഴിയുള്ള ഗതാഗതം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. ഈ വഴിയടഞ്ഞതോടെയും ആനങ്ങാടി ഗേറ്റ് അടക്കുന്നതോടെയും വാഹനങ്ങൾ ഒലിപ്രംകടവ്, ചേളാരി ആലുങ്ങൽ വഴി കൂട്ടുമുച്ചിയിലെത്തിയോ അല്ലെങ്കിൽ കടലുണ്ടി വഴി കടലുണ്ടിക്കടവ് പാലത്തിലെത്തിയോ യാത്ര തുടരേണ്ട ഗതികേടിലാണ്.
ദിനംപ്രതി കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളും സ്വകാര്യ ബസുകളുമുൾപ്പെടെ നിരവധി വാഹനങ്ങളാണ് ആനങ്ങാടി വഴി പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.