വള്ളിക്കുന്ന്: മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് അരിയല്ലൂർ പരപ്പാൽ തീരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് നോക്കുകുത്തി. തീരം കടലെടുക്കുന്നതിനു മുമ്പ് ഇവിടം മത്സ്യത്തൊഴിലാളികൾ മത്സ്യവിപണന കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇവരുടെ ആവശ്യം മാനിച്ചാണ് അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ആയ വേളയിൽ വിളക്ക് സ്ഥാപിച്ചത്. പിന്നീട് കടലാക്രമണത്തിൽ തീരം കടലെടുക്കുകയും ടിപ്പുസുൽത്താൻ റോഡ് മീറ്ററുകളോളം നശിക്കുകയും ചെയ്തു. വൈദ്യുതി ലൈനുകളും തകർന്നു. റോഡും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. റോഡരികിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ഏത് നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഹൈമാസ്റ്റ് വിളക്ക് സംരക്ഷിക്കാൻ നടപടിയെടുക്കാൻ അധികൃതർ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.