ചെ​ട്ടി​പ്പ​ടി-​ക​ട​ലു​ണ്ടി​ക്ക​ട​വ് റോ​ഡി​ൽ അ​രി​യ​ല്ലൂ​ർ ജ​ങ്ഷ​നി​ൽ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ

ചെ​ട്ടി​പ്പ​ടി-​ക​ട​ലു​ണ്ടി​ക്ക​ട​വ് റോ​ഡ് ന​വീ​ക​ര​ണം

വ​ള്ളി​ക്കു​ന്ന്: തി​രൂ​ർ-​ക​ട​ലു​ണ്ടി റോ​ഡി​ലെ ചെ​ട്ടി​പ്പ​ടി മു​ത​ൽ ക​ട​ലു​ണ്ടി​ക്ക​ട​വു​വ​രെ നി​ല​വി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലെ​ന്നും ന​വീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​നും പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം മോ​ണി​റ്റ​റി​ങ് സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ. കോ​ഹി​നൂ​ർ-​പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ-​കു​മ്മി​ണി​പ്പ​റ​മ്പ് റോ​ഡി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​രു​വ​ശ​വും കീ​റി​യ​ത് റീ ​സ്‌​റ്റോ​റേ​ഷ​ൻ ന​ട​ത്താ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വു​ന്ന​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​വും നി​ർ​വ​ഹ​ണ ചു​മ​ത​ല​യു​ള്ള ജ​ല വി​ഭ​വ വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. യൂ​നി​വേ​ഴ്സി​റ്റി - ക​ട​ക്കാ​ട്ടു​പാ​റ-​ഒ​ലി​പ്രം ക​ട​വ്-​മു​ക്ക​ത്ത ക​ട​വ് റോ​ഡി​ലെ കൈ​യേ​റ്റം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​വേ ന​ട​ത്തും. റോ​ഡ് വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കും.

ഇ​തേ റോ​ഡി​ൽ​നി​ന്ന് ചി​ല വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ 24 ല​ക്ഷം രൂ​പ​യു​ടെ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. തോ​ട്ട​ശ്ശേ​രി​യ​റ-​ഇ​ല്ല​ത്തു​മാ​ട്-​പാ​ത്തി​ക്കു​ഴി റോ​ഡ് കി​ഫ്ബി​യു​ടെ 10 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അംഗങ്ങൾ, ഭൂ​വു​ട​മ​ക​ൾ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ക്കും. ചേ​ളാ​രി-​വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണം, ചേ​ളാ​രി ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഓ​ഫി​സ് മി​നി റെ​സ്റ്റ് ഹൗ​സ് ആ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​മു​ള്ള വി​ശ​ദ​മാ​യ സാ​ധ്യ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും.

ചേ​ളാ​രി സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന് സോ​യി​ൽ ടെ​സ്റ്റ് ഇ​ൻ​വെ​സ്‌​റ്റി​ഗേ​ഷ​ന് ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ഫ​യ​ൽ മ​ട​ക്കി​യ​തി​നാ​ൽ നി​ല​വി​ലെ ഭ​ര​ണാ​നു​മ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സോ​യി​ൽ ടെ​സ്റ്റ് ഇ​ൻ​വെ​സ്‌​റ്റി​ഗേ​ഷ​ന് ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഒ​രാ​ഴ്ച​ക്ക​കം അ​നു​മ​തി ന​ൽ​കും.

പു​തി​യ അ​പേ​ക്ഷ​ക​ൾ ന​ൽ​കു​മ്പോ​ൾ റീ​സ്റ്റേ​റേ​ഷ​ൻ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​ന് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന ഉ​പാ​ധി​യി​ലാ​ണ് അ​നു​മ​തി ന​ൽ​കു​ക. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത് വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. എ​ൻ.​സി.​സി കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പെ​രു​വ​ള്ളൂ​ർ ഒ​ള​ക​ര സ്കൂ​ളി​ന്റെ 1.5 കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ചു. പെ​രു​വ​ള്ളൂ​ർ ന​ടു​ക്ക​ര സ്കൂ​ളി​ന്റെ ഒ​രു കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

വെ​ളി​മു​ക്ക് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം ഭ​ര​ണാ​നു​മ​തി​ക്കാ​യി ഡി.​പി.​ആ​ർ ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്കും. ചേ​ലേ​മ്പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം ഭ​ര​ണാ​നു​മ​തി​ക്കാ​യി ഡി.​പി.​ആ​ർ അ​ടു​ത്ത മാ​സം സ​മ​ർ​പ്പി​ക്കും.

പ​ള്ളി​ക്ക​ൽ ബ്ലോ​ക്ക് ലെ​വ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ഹെ​ൽ​ത്ത് ഗ്രാ​ന്റ് ഫ​ണ്ടു​ൾ​പ്പെ​ടെ​യു​ള്ള 5.8 കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം എ​ച്ച്.​എ​ൽ.​എ​ൽ ലൈ​ഫ് കെ​യ​ർ ത​യാ​റാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ഡി.​പി.​ആ​ർ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സാ​ങ്കേ​തി​ക വി​ഭാ​ഗം സ​മ​ർ​പ്പി​ക്കും. പെ​രു​വ​ള്ളൂ​ർ ബ്ലോ​ക്ക് ലെ​വ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ മൂ​ന്നു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ ഡി.​പി.​ആ​ർ അ​ടു​ത്ത വാ​ര​ത്തി​ൽ ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കും.

യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം മോ​ണി​റ്റ​റി​ങ് സ​മി​തി ക​ൺ​വീ​ന​ർ കോ​ഴി​ക്കോ​ട് ഉ​ത്ത​ര മേ​ഖ​ല പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ പി. ​ജ​യ​രാ​ജ​ൻ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ ഇ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ വി​നോ​ദ് ചാ​ലി​ൽ, കെ.​ആ​ർ.​എ​ഫ്.​ബി അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഫി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Upgradation of Chettipady-Kadlundakkadav Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.