ഒ​രു​രൂ​പ​ക്ക് ഒ​രു​ലി​റ്റ​ർ വെ​ള്ള​വു​മാ​യി വാ​ട്ട​ർ എ.​ടി.​എം

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു രൂ​പ​ക്ക് ഒ​രു​ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന വാ​ട്ട​ർ എ.​ടി.​എം തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ത്താ​ണി​ക്ക​ൽ വ​രു​ന്ന​വ​ർ​ക്കും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് വാ​ട്ട​ർ എ.​ടി.​എം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന് (കെ.​എ​സ്.​ഐ.​ഇ) കീ​ഴി​ൽ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ വാ​ട്ട​ർ വേ​ൾ​ഡ് എ​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് വാ​ട്ട​ർ എ.​ടി.​എം സ്ഥാ​പി​ച്ച​ത്. കി​ണ​റ്റി​ൽ​നി​ന്നു​ള്ള വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് 500 ലി​റ്റ​ർ ടാ​ങ്കി​ൽ സം​ഭ​രി​ച്ച് വാ​ട്ട​ർ എ.​ടി.​എം വ​ഴി ന​ൽ​കും.

വാ​ട്ട​ർ എ.​ടി.​എ​മ്മി​ന് ര​ണ്ട് ടാ​പ്പു​ണ്ടാ​കും. ഒ​ന്നി​ൽ ഒ​രു​രൂ​പ​യി​ട്ടാ​ൽ ഒ​രു​ലി​റ്റ​ർ ത​ണു​ത്ത വെ​ള്ള​വും മ​റ്റൊ​ന്നി​ൽ അ​ഞ്ചു​രൂ​പ​യി​ട്ടാ​ൽ അ​ഞ്ചു​ലി​റ്റ​ർ സാ​ധാ​ര​ണ വെ​ള്ള​വും ല​ഭി​ക്കും. ഇ​തു​വ​ഴി ശു​ദ്ധ​ജ​ലം ഉ​റ​പ്പു​വ​രു​ത്താ​നും പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​വാ​നു​മാ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം അ​ടു​ത്ത മാ​സ​ത്തോ​ടെ അ​രി​യ​ല്ലൂ​ർ ജ​ങ്ഷ​നി​ലും യാ​ഥാ​ർ​ഥ്യ​മാ​വും.

Tags:    
News Summary - Water ATM with one liter of water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.