എടക്കര: കലുങ്കിനുളളില് നിന്ന് നീക്കം ചെയ്ത് റോഡരികിൽ കൂട്ടിയിട്ട മാലിന്യം ചീഞ്ഞു നാറുന്നു. മൂന്നാഴ്ചയോളം വെള്ളത്തില്‍ കിടന്ന മാലിന്യമാണ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നത്. മുസ് ലിയാരങ്ങാടിക്കും കലാസാഗറിനുമിടയിലുളള കെ.എന്‍.ജി റോഡിലെ കലുങ്കില്‍ നിന്ന് അധികൃതര്‍ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കിയിരുന്നു. കലുങ്കില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞതിനാല്‍ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. ഇത്തവണയും മൂന്നാഴ്ചയോളം വെള്ളം കെട്ടിക്കിടന്നു.
മഴ മാറിയതോടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തത്. കെട്ടിക്കിടന്ന വെളളം ഇതോടെ സുഗമമായി ഒഴുകിപ്പോയി. എന്നാല്‍, നീക്കം ചെയ്ത മാലിന്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ചീഞ്ഞഴുകിയ മാലിന്യങ്ങളുടെ ദുര്‍ഗന്ധവും ഇവ തേടിയെത്തുന്ന പക്ഷിമൃഗാദികളുടെ ശല്യവും ആളുകള്‍ക്ക് ദുരിതമായി. മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.