പോക്സോ കേസിൽ യുവാവിന് മൂന്നുവർഷം തടവും പിഴയും

പാലക്കാട്: പട്ടികജാതിയിൽപെട്ട 16കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണിക്കുന്ന് പിലായിത്തൊടി വീട്ടിൽ മുഹമ്മദ് ഷഫീഖിനാണ്​ (26) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്. പോക്സോ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പുകളിലായാണ് വിധി. പിഴത്തുക ഇരക്ക്​ നൽകണം. 2017 മേയിലാണ് കേസിനാസ്പദ സംഭവം. അന്നത്തെ മണ്ണാർക്കാട് പൊലീസ് എസ്​.ഐയായിരുന്ന പ്രസാദ് വർക്കി രജിസ്റ്റർ ചെയ്ത കേസ്​ ഡിവൈ.എസ്.പിമാരായ കെ.എം. സെയ്താലി, എൻ. മുരളീധരൻ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.