പ്രതിഷേധ പ്രകടനം

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് പ്രസിഡന്റ്‌ മുസ്തഫ, നൗഷാദ് വെള്ളപ്പാടം, അബ്ബാസ് ഹാജി, കെ.എം ഷിബു, നിസാർ അസീസ്, അമാനുല്ല, ഖാദർ പൊന്നംകോട്, ഷഫീക്ക്​ മേപ്പറമ്പ്, ശാഹുൽ, ഷമീർ, അനസ് എന്നിവർ നേതൃത്വം നൽകി. കുഴൽമന്ദം: ചന്തപ്പുരയിൽ കുഴൽമന്ദം മണ്ഡലം കോൺഗ്രസ്, യൂത്ത്‌ കോൺഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനം നടത്തി. കെ.പി.സി.സി അംഗം സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷെമീർ, കെ.എസ്.യു മണ്ഡലം പ്രസിഡന്‍റ്​ എൻ. വിവേക്, പ്രതീഷ് മാധവൻ, എ. ജാഫർ, കെ.എ. സക്കീർ ഹുസൈൻ, യു. സുരേഷ്, സി.എം. സെയ്തുമുഹമ്മദ്, എം.സി. മുരളീധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.