'മധു വധക്കേസ്: ഗൂഢാലോചന അന്വേഷിക്കണം'

അഗളി: ആദിവാസി യുവാവ്​ മധു വധക്കേസിലെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. മധുവിന്‍റെ അമ്മ മല്ലിയമ്മ, സഹോദരി സരസു എന്നിവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പ്രോസിക്യൂട്ടറുടെ ചെലവ് താൻ വഹിക്കാമെന്ന നടൻ മമ്മൂട്ടിയുടെ വാക്കുകൾ ആത്മാർഥമാണെങ്കിൽ മധുവിന്‍റെ നല്ല ശുചിമുറി പോലുമില്ലാത്ത ജീർണിച്ച വീടിന്‍റെ സ്ഥാനത്ത് നല്ലൊരു വീട് വെച്ചുകൊടുക്കാൻ അദ്ദേഹം തയാറാകണമെന്നും സലീം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.