അന്താരാഷ്​ട്ര അറബിക് ഭാഷ ദിനാചരണം

പട്ടാമ്പി: ഭാഷകൾ ആശയ വിനിമയത്തോടൊപ്പം സാംസ്കാരിക കൈമാറ്റങ്ങൾ കൂടി നിർവഹിക്കുന്നുണ്ടെന്ന് യമനിലെ സൻആ യൂനിവേഴ്സിറ്റി ഇൻസ്ട്രക്ടറും കലിക്കറ്റ് യൂനിവേഴ്സിറ്റി റിസർചറുമായ അബ്​ദുൽ ഖാദിർ അഹ്മദ് അബ്​ദുല്ല അൽഹംസി. കരിങ്ങനാട് സലഫിയ്യ അറബിക് കോളജിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജംഇയ്യത്തു സലഫിയ്യീൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്​ ഡോ. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസിക സെക്രട്ടറി എൻ. ഹംസ സുല്ലമി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ എ.കെ. ഈസ അബൂബക്കർ മദനി മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി ഗവ. സംസ്കൃത കോളജ് അറബിക് വിഭാഗം അധ്യക്ഷൻ ഡോ. പി. അബ്​ദു, വി.എ. റഷീദ് സലഫി, സി. ഹംസ മൗലവി, കെ.കെ. അലി മദനി, വി.കെ. അബ്​ദുൽ റഷീദ് സലഫി, പി.കെ. യൂസഫ് സലഫി, ആശിഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ PEWPTB 0188 കരിങ്ങനാട് സലഫിയ്യയിൽ നടന്ന അന്താരാഷ്​ട്ര അറബി ഭാഷാ ദിനാഘോഷം അബ്​ദുൽ ഖാദിർ അഹ്മദ് ഹംസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.