തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ പാലക്കയത്ത് 11 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന വഴിയിട വിശ്രമകേന്ദ്രത്തിന്‍റെ നിർമാണ ഉദ്ഘാടനം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി ജോണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. കുര്യൻ, പഞ്ചായത്ത് അംഗം കൃഷ്ണൻ കുട്ടി, വ്യാപാരി വ്യവസായി പ്രതിനിധി ജോർജ്ജ് നടക്കൽ, പി.വി. സോണി എന്നിവർ സംസാരിച്ചു. പാലക്കയം, ശിരുവാണി, കാഞ്ഞിരപ്പുഴ എന്നീ മേഖലകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം ഉപകാരപ്രദമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിൽ മാർച്ചിന് മുൻപായി നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് കോൺട്രാക്ടർ അറിയിച്ചു. പടം) KL KD Palakkayam 1 പാലക്കയത്ത് വഴിയിട വിശ്രമകേന്ദ്രത്തിന്‍റെ നിർമാണ ഉദ്ഘാടനം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.