സി.പി.ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കുഴൽമന്ദം: വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കുഴൽമന്ദം പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് സി.പി.ഐ കുഴൽമന്ദം മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി ടി. സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. ഗുരുതരമായ കുറ്റം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പ് മാത്രം ചുമത്തി കേസെടുത്തതിനെതിരെയായിരുന്നു സി.പി.ഐയുടെ പ്രതിഷേധം. മണ്ഡലം സെക്രട്ടറി ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല നിർവാഹക സമിതി അംഗം എൻ.ജി. മുരളീധരൻ നായർ, എ. സുഭാഷ്, വി. പങ്കജാക്ഷൻ, ആർ. മോഹനകൃഷ്ണൻ, പി. ശിവപ്രസാദ്, എ.വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. pew pkd cpi. വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കുഴൽമന്ദം പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് സി.പി.ഐ കുഴൽമന്ദം മണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും ജില്ല സെക്രട്ടറി ടി. സിദ്ധാർഥൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.