'നാരായണി'യുടെ ഓർമകളിൽ കോങ്ങാട് നാടകസംഘം

'നാരായണി'യുടെ ഓർമകളിൽ കോങ്ങാട് നാടകസംഘം കോങ്ങാട്: നാരായണി എന്ന അനശ്വര കഥാപാത്രത്തെ മറയില്ലാത്ത വേദിയിൽ തനിമയോടെ നാടകത്തിൽ അവതരിപ്പിച്ച അന്തരിച്ച അഭിനേത്രി കെ.പി.എ.സി. ലളിതയുടെ ഓർമ പുതുക്കുകയാണ് കോങ്ങാട് നാടകസംഘം. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകൾക്ക് സംവിധായകൻ പ്രമോദ് പയ്യന്നൂരും സഹസംവിധായകൻ കെ.എ. നന്ദജനും ചേർന്ന് രംഗാവിഷ്കാരം നൽകിയപ്പോൾ ബഷീറായി എം.ആർ. ഗോപകുമാറും നാരായണിയായി കെ.പി.എ.സി ലളിതയുമാണ്​ അരങ്ങിലെത്തിയത്​. കോങ്ങാട് നാടകസംഘത്തിന്‍റെ 18ാമത് വാർഷികത്തോടനുബന്ധിച്ച് 2008 ആഗസ്റ്റ് 23നാണ് കോങ്ങാട് നാടകോത്സവത്തിൽ മതിലുകൾ എന്ന നാടകം അരങ്ങേറിയത്. കോങ്ങാട് ജി.യു.പി. സ്കൂളിൽ നടന്ന മൂന്ന് ദിവസം നീണ്ട റിഹേഴ്സൽ ക്യാമ്പിലും അവർ പങ്കെടുത്തിരുന്നു. നാടകത്തിൽ കുഷാണ്ഠൻ എന്ന ജയിൽവാർഡന്‍റെ കഥാപാത്രം അവതരിപ്പിച്ചത് കോങ്ങാട് നാടകസംഘത്തിന്‍റെ പ്രസിഡന്‍റായിരുന്ന സി.എൻ. ശിവദാസനാണ്. സി.കെ. ഹരിദാസ്, കെ.ആർ. ഹരിദാസ്, അശോകൻ, റഹ്മാൻ കോങ്ങാട് എന്നിവരാണ് ജയിൽപുള്ളിയായി നാടകത്തിൽ അഭിനയിച്ചിരുന്നത്. ശബ്ദത്തിലൂടെ മാത്രം പരിചിതമായ നാരായണിക്കപ്പുറം ജയിലിനകത്തും പുറത്തുമുള്ള നാരായണിയുടെ ഭാവമാറ്റങ്ങളും പ്രകടനങ്ങളും രംഗത്തെത്തിച്ചതാണ് നാടകത്തെ വ്യത്യസ്തമാക്കുന്നത്. കെ.പി.എ.സി. ലളിതയുടെ ജീവിതവും സഹവാസവും പേര് പോലെ തന്നെ ലാളിത്യം നിറഞ്ഞതാണെന്ന് കോങ്ങാട് നാടകസംഘം സ്മരിക്കുന്നു. പടം) KL KD Kongad 1 മതിലുകൾ എന്ന നാടകത്തിൽ നാരായണിയായി വേഷമിട്ട കെ.പി.എ.സി. ലളിത KL KD Kongad D കോങ്ങാട് നാടകസംഘം അവതരിപ്പിച്ച മതിലുകളിലെ ഒരു രംഗം KL KD Kongad 3 കെ.പി.എ.സി. ലളിത നാടക പ്രവർത്തകരോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.