വേനൽ: തൊഴില്‍ സമയം പുനഃക്രമീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത്​ പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക്​ സൂര്യാതപം ഏൽക്കുന്നത്​ തടയാൻ ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ച്​ ഉത്തരവായതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇത്​ പ്രകാരം വെയിലത്ത്​ ജോലിയെടുക്കുന്നവർക്ക്​ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയം വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ സമയത്തിനുള്ളിൽ എട്ട്​ മണിക്കൂറായിരിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലെയുള്ള ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന രീതിയിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും ക്രമീകരിക്കണം. തൊഴിലുടമകള്‍ നിർ​ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.