സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി ഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയുമായുള്ള തെളിവെടുപ്പ് രണ്ടാം ദിവസവും തുടർന്നു. ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിന്‍റെ (24) കൊലപാതകവുമായി ബന്ധപ്പെട്ട് പാലപ്പുറം അഴിക്കലപറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിനെയാണ് (25) അന്വേഷണ സംഘം ബുധനാഴ്‌ചയും തെളിവെടുപ്പിന് കൊണ്ടുവന്നത്. കൊലപാതകം നടത്തിയതായി പ്രതി മൊഴി നൽകിയ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിലെ മിലിറ്ററി പറമ്പിലും കൊല്ലപ്പെട്ട ആഷിഖിന്‍റെ മൊബൈൽ ഉപേക്ഷിച്ചതായി പറയുന്ന പറളി പാലം പരിസരത്തുമാണ് ബുധനാഴ്ച തെളിവെടുപ്പ് നടന്നത്. കൊലക്ക് ഉപയോഗിച്ച കത്തിയും മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്. മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തും മുളഞ്ഞൂർ തോട് പരിസരത്തുമായി വരും ദിവസങ്ങളിൽ തെളിവെടുപ്പ് തുടരും. ചൊവ്വാഴ്ചയാണ് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ പ്രതിയെ കൈമാറിയത്. 2015ൽ പട്ടാമ്പിയിൽ നടന്ന മോഷണക്കേസിൽ പ്രതിയായ മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യവെയാണ് കൂട്ടുപ്രതിയായ ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയതും തുടരന്വേഷണത്തിൽ മൃതദേഹം കണ്ടെടുത്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.