ആനക്കരയില്‍ ഒന്നാംവിള നെല്‍കൃഷിക്ക് തുടക്കം

ആനക്കര: വര്‍ഷങ്ങള്‍ക്കു ശേഷം . വര്‍ഷങ്ങളായി കര്‍ഷകര്‍ ഒന്നാംവിള നെല്‍കൃഷി ഉപേക്ഷിക്കുകയും രണ്ടാംവിള കൃഷി ചെയ്തുവരുകയുമായിരുന്നു. ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ഇടപെടലാണ്​ വീണ്ടും ഒന്നാം വിള നെല്‍കൃഷിക്ക് വഴിയൊരുക്കിയത്​. മൂപ്പ് കുറഞ്ഞ ജ്യോതി നെല്‍വിത്ത് സൗജന്യമായി വിതരണം ചെയ്യുകയും സബ്സിഡി നിരക്കില്‍ കുമ്മായവും ജില്ല -ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിലൂടെ ഉഴവ് കൂലിയും നൽകി. കൂടാതെ കൃഷി വകുപ്പിന്റെ സിംഗ്​ള്‍ ടു ഡബ്​ള്‍ ക്രോപ് പദ്ധതി പ്രകാരം ഹെക്റ്ററിന് 10,000 രൂപയും നല്‍കിയാണ് കര്‍ഷകരെ ആകര്‍ഷിച്ചത്. ഈ വര്‍ഷം 240 ഏക്കറിലാണ് ഒന്നാംവിള കൃഷിയിറക്കുന്നത്. കൊയ്‌തെടുക്കുന്ന നെല്ല് മുഴുവന്‍ കൃഷിയിടത്തില്‍നിന്ന് സപ്ലൈകോ നേരിട്ട് സംഭരിക്കും. പദ്ധതിയുടെ വിത്തിടല്‍ പന്നിയൂര്‍ മുണ്ട്രക്കോട് പാടശേഖരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷ വഹിച്ചു. കൃഷി ഓഫിസര്‍ എം.പി. സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സവിത, പി.സി. രാജു, പഞ്ചായത്ത്​ അംഗങ്ങളായ പ്രജിഷ, ബീന, എ.ഡി.സി അംഗങ്ങളായ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഷിജു, കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാനും പാടശേഖര സെക്രട്ടറിയുമായ പി.കെ. ബാലചന്ദ്രന്‍ സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് മനോജ് നന്ദിയും പറഞ്ഞു. Pew ank (പന്നിയൂര്‍ പാടം ) ആനക്കര പന്നിയൂര്‍ മുണ്ട്രക്കോട് പാടശേഖരത്തില്‍ ഒന്നാംവിള നെല്‍കൃഷി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.