കോൺഗ്രസി​ന്‍റേത്​ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം -കെ. സുധാകരന്‍

പാലക്കാട്: ജനാധിപത്യ മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയോരു രാഷ്ട്രീയ പ്രസ്ഥാനമാണ്​ കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. വിവിധ രാഷ്ട്രീയകക്ഷികളില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസിൽ ചേർന്നവര്‍ക്ക് പാലക്കാട്ട്​ നൽകിയ സ്വീകരണവും ജില്ല കോണ്‍ഗ്രസ് കൺവെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയം ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പാലക്കാട്ട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ജാതിമത രാഷ്ട്രീയത്തെ തലോടുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. മണിക്കൂറുകള്‍ക്കകം രണ്ട് കൊലപാതകങ്ങള്‍ നടന്നത്​ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നതിന് തെളിവാണ്​. പശ്ചിമബംഗാളിൽ ഇല്ലാതായതുപോലെ ഇവിടെയും കമ്യൂണിസം തകരും. മതനിരപേക്ഷ മുന്നണി കോണ്‍ഗ്രസില്ലാതെ നടപ്പാവില്ല. രാജ്യത്ത് ബി.ജെ.പിയോട് പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന്​ മാത്രമേ കഴിയൂ. ബി.ജെ.പിയോട് പിണറായി വിജയനും സര്‍ക്കാറിനും മൃദു സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, പ്രഫ. കെ.എ. തുളസി, സി. ചന്ദ്രന്‍, പി. ഹരിഗോവിന്ദന്‍, പി.വി. രാജേഷ്, പി. ബാലഗോപാല്‍, സുമേഷ് അച്യുതന്‍ എന്നിവർ പ​ങ്കെടുത്തു. p3 sudhakaran ജില്ല കോണ്‍ഗ്രസ് കൺവെന്‍ഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.