സെറിബ്രൽ പാൾസി ബാധിച്ച അനഘയുടെ മാതാപിതാക്കളാണ് നാട്ടുകാരുടെ കാരുണ്യം പ്രതീക്ഷിച്ചു കഴിയുന്നത് കല്ലടിക്കോട്: ജന്മന സെറിബ്രൽ പാൾസി ബാധിച്ച ഏഴു വയസ്സുകാരി അനഘയുടെ തുടർചികിത്സ ചോദ്യചിഹ്നമാവുന്നു. മകളുടെ ചികിത്സക്ക് പണമില്ലാതെ മുതുകുർശ്ശി കുന്നത്ത് വീട്ടിൽ കൃഷ്ണകുമാറും ഭാര്യ ബിനിതയും ബുദ്ധിമുട്ടുകയാണ്. ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ് സെറിബ്രൽ പാൾസി എന്ന മസ്തിഷ്ക തളർവാതം. ജനിച്ച് നാലു മാസം പ്രായമുള്ളപ്പോഴാണ് പ്രാരംഭ ലക്ഷണം കണ്ടുതുടങ്ങിയത്. പിന്നീട് പലയിടത്തും ചികിത്സ തേടി. വായ്പയെടുത്തും കടംവാങ്ങിയും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു ചികിത്സകളെല്ലാം. ഏഴു ലക്ഷം രൂപ ചെലവഴിച്ച് ഹൃദയ ശസ്ത്രക്രിയയും ചെയ്തു. എല്ലുകളിൽ മജ്ജ ഇല്ലാത്തതിനാൽ അനഘക്ക് നടക്കാനാവില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ അടിയന്തര സർജറിയും മറ്റു ചികിത്സകളും നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 10 ലക്ഷം രൂപ ചെലവ് വരും. ശസ്ത്രക്രിയയിലൂടെ കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഷൊർണൂർ ഐക്കോൺ ഹോസ്പിറ്റലിലും പി.കെ. ദാസിലുമാണ് ചികിത്സ നടത്തുന്നത്. അനഘയുടെ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നാണ് കൂലിപ്പണി ചെയ്തു കഴിയുന്ന മാതാപിതാക്കളുടെ ആശങ്ക. സ്വന്തമായി വീടോ സ്ഥലമോ ഇവർക്കില്ല. മകളുടെ ചികിത്സക്ക് പ്രതീക്ഷ കൈവിടാതെ, സുമനസ്സുകളുടെ സഹായം തേടുകയാണിവർ. നാട്ടുകാരും ജനപ്രതിനിധികളും ഒപ്പമുണ്ട്. വാർഡ് മെംബർ ജോർജ് തച്ചമ്പാറ കൺവീനറും ചാണ്ടി തുണ്ടുമണ്ണിൽ ചെയർമാനുമായി തച്ചമ്പാറ കേരള ഗ്രാമീണ ബാങ്കിൽ ചികിത്സ സഹായനിധി അക്കൗണ്ട് തുറന്നിട്ടുണ്ട്. അനഘ ചികിത്സ ധനസഹായ നിധി അക്കൗണ്ട് നമ്പർ: 40376101061442. IFSC: KLGB0040376. ഫോൺ /ഗൂഗ്ൾ പേ നമ്പർ: 79022 06710. പടം) KLKDAnakha 1 അനഘ മാതാവിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.