പെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയും തുവ്വക്കാട് കോളനിയിൽ വത്സകുമാരെൻറ മകളുമായ വിചിത്ര വി. കുമാറിെൻറ ചികിത്സക്ക് 1,38,000 രൂപ നൽകി പെരിങ്ങോട്ടുകുറുശ്ശി സാധു സംരക്ഷണ റിലീഫ് കമ്മിറ്റി.
മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സയിൽ കഴിയുകയാണ് ഇൗ വിദ്യാർഥിനി.
സാധു സംരക്ഷണ റിലീഫ് കമ്മിറ്റി ചെയർമാൻ പഴയലെക്കിടി ഉബൈദുല്ല തങ്ങളും പിലാപുള്ളി മസ്ജിദ് മഹല്ല് ഖതീബ് ഫസ്ലുറഹ്മാൻ ഹുദവിയും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധ മുരളീധരനെ ചെക്ക് ഏൽപിച്ചു.
ചികിത്സ സഹായനിധി അംഗങ്ങളായ കെ.എ. മക്കി, ഇ.ആർ. രാമദാസ്, കൺവീനർ കമലം, ഹൈദ്രോസ്, യൂസഫ് അക്കരപറമ്പിൽ, ഷൗക്കത്ത് കല്ലിങ്കൽ, സൈതു പാലക്കൽ, ഇബ്രാഹിംകുട്ടി, ചന്ദ്രദാസ് അരുവാൻമൂല, ഷഫീഖ് തുവ്വക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.