ജിംഗിൾ ബെൽസ്... ജിംഗിൾ ബെൽസ്...

പാലക്കാട്ട്: ക്രിസ്മസ് ആരവങ്ങളുയർന്നതോടെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും സാന്താക്ലോസ് വസ്ത്രങ്ങളും ഉണ്ണിയേശുവിന് കിടക്കാൻ പുൽക്കൂടുകളുമൊരുക്കി വിപണിയും സജീവമായി. നഗരത്തിലെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും ക്രിസ്മസ് ആഘോഷത്തിന് അലങ്കാരവസ്തുക്കൾ എത്തിക്കഴിഞ്ഞു. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ആകർഷകമായ നക്ഷ‍ത്രങ്ങളാണ് ക്രിസ്മസ് വിപണിയിലെ സ്റ്റാറുകൾ.

കടലാസ്, എൽ.ഇ.ഡി, പ്ലാസ്റ്റിക് എന്നിങ്ങനെ പല തരത്തിലുള്ള നക്ഷത്രങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. 30 മുതൽ 400 രൂപ വരെയാണ് കടലാസ് നക്ഷത്രങ്ങളുടെ വില. വെള്ളം നനഞ്ഞാലും കേടുപറ്റാത്ത പ്ലാസ്റ്റിക് സ്റ്റാറുകളും വിപണിയിലുണ്ട്. 210 മുതൽ 450 രൂപ വരെയാണ് വില. ത്രീഡി നക്ഷത്രങ്ങൾക്ക് 300 രൂപ മുതൽ മുകളിലേക്കാണ് വില. 125 രൂപ മുതൽ 600 രൂപ വരെ വിലക്ക് എൽ.ഇ.ഡി നക്ഷത്രങ്ങളും വിൽപനക്കുണ്ട്.

നക്ഷത്രങ്ങൾക്ക് പുറമേ ക്രിസ്മസ് ട്രീ, ഉണ്ണിയേശു ഉൾപ്പെടെയുള്ള രൂപങ്ങളുടെ സെറ്റ്, ട്രീ അലങ്കരിക്കുന്നതിനുള്ള ബെൽ, ഗിൽറ്റ് മാല, ക്രിസ്മസ് റീത്ത്, ബോളുകൾ തുടങ്ങിയവയും വിവിധ നിരക്കുകളിൽ ലഭ്യമാണ്. ക്രിസ്മസ് ട്രീക്ക് 125 രൂപ മുതൽ 3000 രൂപ വരെയാണ് വില. വലുപ്പം കൂടുന്നതിന് അനുസരിച്ച് വില വർധിക്കും. മുള, ചൂരൽ, ഹൈലം ഷീറ്റ് എന്നിവയിൽ നിർമിച്ച പുൽക്കൂടുകൾക്ക് 125 മുതൽ 1100 രൂപ വരെയാണ് വില. സാന്താക്ലോസിന്‍റെ വസ്ത്രങ്ങൾക്ക് 250 മുതൽ 1000 രൂപ വരെയുണ്ട്. തൊപ്പി മാത്രമായി 15 രൂപക്കും ലഭിക്കും. ഉണ്ണിയേശു സെറ്റിൽ 18 രൂപങ്ങളാണുണ്ടാവുക. മിക്ക വീടുകളിലും ഇപ്പോൾ തന്നെ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ക്രിസ്മസ് അടുക്കുമ്പോഴേക്കും വിൽപന ഉഷാറാകുമെന്ന് മാർക്കറ്റ് റോഡിലെ വ്യാപാരി സി.വി. വിൻസന്‍റ് പറഞ്ഞു. 

കേ​ക്കു​വി​പ​ണി​യും ഉ​ഷാ​ർ

ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി കേ​ക്ക് വി​പ​ണി​യും ഒ​രു​ങ്ങി ക​ഴി​ഞ്ഞു. വ്യ​ത്യ​സ്ത രു​ചി​ക​ളി​ലും ഫ്ളേ​വ​റു​ക​ളി​ലു​മു​ള്ള കേ​ക്കു​ക​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്. ക്രി​സ്മ​സി​ന് പ്ലം ​കേ​ക്കു​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. റി​ച്ച് പ്ലം, ​ഡേ​റ്റ്സ് ആ​ൻ​ഡ് കാ​ര​റ്റ് പ്ലം, ​കാ​ര​റ്റ് പ്ലം, ​സാ​ധാ​ര​ണ പ്ലം ​തു​ട​ങ്ങി പ​ല​ത​ര​ത്തി​ൽ പ്ലം ​കേ​ക്കു​ക​ൾ ല​ഭ്യ​മാ​ണ്. ഫ്ളേ​വ​ർ മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല​യി​ലും വ്യ​ത്യാ​സ​മു​ണ്ട്. സാ​ധാ​ര​ണ പ്ലം ​കേ​ക്കി​ന് കി​ലോ​ക്ക് 440 രൂ​പ​യാ​ണ് വി​ല. റി​ച്ച് പ്ലം-640, ​ഡേ​റ്റ്സ് ആ​ൻ​ഡ് കാ​ര​റ്റ്-440, കാ​ര​റ്റ്-340 എ​ന്നി​ങ്ങ​നെ​യും വി​ല​യു​ണ്ട്. ഇ​തി​നു​പു​റ​മേ ഐ​സ് കേ​ക്കു​ക​ളും വി​പ​ണി​യി​ലു​ണ്ട്. വാ​നി​ല, ചോ​ക്ലേ​റ്റ്, ബ​ട്ട​ർ​സ്​​കോ​ച്ച്, ബ്ലാ​ക്ക് ഫോ​റ​സ്റ്റ്, വൈ​റ്റ് ഫോ​റ​സ്റ്റ്, റെ​ഡ് വെ​ൽ​വെ​റ്റ് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​ർ​ന്ന കേ​ക്കു​ക​ൾ ല​ഭ്യ​മാ​ണ്. 600 രൂ​പ മു​ത​ലാ​ണ് വി​ല. വി​ൽ അ​ൽ​പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഐ​സ് കേ​ക്കി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്.

ക​ട​ക​ളി​ലെ​ന്ന​പോ​ലെ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കി​വി​ൽ​ക്കു​ന്ന കേ​ക്കു​ക​ൾ​ക്കും ഡി​മാ​ൻ​ഡു​ണ്ട്. ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ കേ​ക്ക് വി​പ​ണി​ക്ക് പ്ര​തീ​ക്ഷ​ക്കാ​ല​മാ​ണ്. 

Tags:    
News Summary - Christmas market is growing in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.