പാലക്കാട്: വീട്ടിലെ ഗോഡൗണിൽ വിൽപനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. തണ്ണിശ്ശേരി സ്വദേശി ഷമീറാണ് (33) പിടിയിലായത്.
ഇയാളിൽനിന്ന് ലക്ഷം പാക്കറ്റ് ഹാൻസ്, കൂൾ ലിപ്, ഗുഡ്ക എന്നിവ പാലക്കാട് ഡാൻസാഫ് സ്ക്വാഡ് പിടികൂടി. ഷമീറിനെതിരെ മുമ്പും സൗത്ത് പൊലീസിൽ കേസുള്ളതായി അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽനിന്ന് മൊത്തമായി കൊണ്ടുവന്ന് വീടിനോട് ചേർന്ന രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തി വരുകയായിരുന്നു. പിടിച്ചെടുത്ത ലഹരി ഉൽപന്നങ്ങൾക്ക് ചില്ലറ വിപണിയിൽ 40 ലക്ഷം രൂപ വില വരും.
പാലക്കാട് ടൗൺ സൗത്ത് അഡീഷനൽ എസ്.െഎമാരായ ഷാജി, ഷേണു, സി.പി.ഒ സുജീഷ്, വനിത സി.പി.ഒ സൗമ്യ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, കെ. ദിലീപ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.