പുതുനഗരം: പുതുനഗരം-പെരുവെമ്പ്-കിണാശേരി-പാലക്കാട് റോഡിന്റെ വശങ്ങളിലെ നിരപ്പ് വ്യത്യാസം വാഹനാപകടങ്ങൾക്കിടയാക്കുന്നു. ഒരാഴ്ചക്കിടെ പെരുവെമ്പിൽ എട്ട് അപകടങ്ങളുണ്ടായി.
കൊല്ലങ്കോട്-പയ്യല്ലൂർ-എലവഞ്ചേരി പ്രധാനറോഡിലും നിരപ്പ് വ്യത്യാസം അപകടത്തിനിടയാക്കുന്നു. നാല് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് ഈ റോഡിൽ ഇരുചക്രവാഹനാപകടങ്ങളിൽ പരിക്കേറ്റു.
റീ ടാറിങ് നടത്തിയ റോഡിന്റെ വശങ്ങളിലുള്ള താഴ്ചയും പഴയ റോഡിലെ കോൺക്രീറ്റ് സ്ഥാപിച്ച ഭാഗങ്ങൾ റീ ടാറിങ് നടത്താതെ ഒഴിവാക്കിയതുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
റോഡിലെ നിരപ്പ് വ്യത്യാസം അപകടങ്ങൾക്ക് വഴിവെക്കുന്നതു സംബന്ധിച്ച് പത്തിലധികം പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെരുവെമ്പ് വാസികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടം തുടരാൻ കാരണമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.