അലനല്ലൂർ: പാലിയേറ്റീവ് രോഗികൾക്ക് പെൻഷൻ പദ്ധതിയുമായി അലനല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് രോഗി പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന 450-ലധികം പാലിയേറ്റീവ് രോഗികളിൽ സാമൂഹിക പെൻഷൻ ഇല്ലാത്തവരും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നതുമായ ആളുകൾക്കാണ് പെൻഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടറെ കാണാനും മരുന്നുകൾ വാങ്ങാനും ശേഷിയില്ലാതെ കഴിയുന്ന രോഗികളെ ചേർത്ത് പിടിക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്തിെൻറ ഫണ്ട് ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഉണ്ടായതോടെ പഞ്ചായത്തിലെ ജനപ്രതിനിധികളും അയൽക്കൂട്ടങ്ങളും സമാഹരിച്ച ഫണ്ടുകൊണ്ടാണ് നടപ്പിലാക്കുന്നത്.
പദ്ധതി ഉദ്ഘാടനം ഈ ആഴ്ച്ചയിൽ തന്നെ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, വൈസ് പ്രസിഡൻറ് ടി. അഫ്സറ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീനത്ത്, കെ.എ. സുദർശനകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുലോചന എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.