അലനല്ലൂർ: വികസനത്തിന് കാതോർത്ത്, കോടമഞ്ഞ് മൂടിക്കിടക്കുന്ന ഓലപ്പാറ, വട്ടമല മലനിരകൾ. മനംകവരുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. നിരവധി സഞ്ചാരികൾ നിത്യവും വന്നുപോകുന്ന ഇവിടെ ഇക്കോ ടൂറിസത്തിനുള്ള വലിയ സാധ്യതകളുണ്ട്.
പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന മലയോരവും തൊട്ടടുത്ത് കിടക്കുന്ന വെള്ളച്ചാട്ടപ്പാറയും ഓലപ്പാറ വെള്ളച്ചാട്ടവും പ്രകൃതിമനോഹരമായ ആനപ്പാറയും ഇടമലയും കോർത്തിണക്കി വികസന പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി ജനപ്രതിനിധികൾ പലതവണ സർക്കാറിന് നിവേദനം നൽകിയെങ്കിലും ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. മഴക്കാലത്ത് മനോഹരമായ വെള്ളച്ചാട്ടങ്ങൾ ദൃശ്യമാകും.
ഇത് കാണാൻ നിരവധി സഞ്ചാരികളെത്തും. സഞ്ചാരികൾ അപകടങ്ങളിൽപ്പെടാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.