തെരുവുനായുടെ കടിയേറ്റു

അലനല്ലൂർ: എടത്തനാട്ടുകരയിൽ അധ്യാപകന് തെരുവുനായുടെ കടിയേറ്റു. യത്തീംഖാന ടി.എ.എം.യു.പി സ്കൂളിലെ അധ്യാപകൻ സി.പി. ഷരീഫിനാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ ആറോടെ യത്തീംഖാന പള്ളിയുടെ സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് വലതു കാൽമുട്ടിന്‍റെ പിൻവശത്ത് നായ് കടിച്ചത്. അലനല്ലൂർ ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

നായ്ക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആടുകളെയും മറ്റും ആക്രമിക്കുന്നതും പതിവാണ്. ജനങ്ങളെ വലക്കുന്ന തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Bitten by a street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.