അലനല്ലൂർ: കടുത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നതിനാൽ കർഷകരും വ്യാപാരികളും ദുരിതത്തിൽ. ജില്ലയിൽ ചൂട് 40 ഡിഗ്രി കടന്നതാണ് പ്രതിസന്ധിക്ക് കാരണം. ജലക്ഷാമവും ഫാം നടത്തിപ്പിനെ ബാധിച്ചു. അലനല്ലൂർ മേഖലയിലെ നൂറുകണക്കിന് ഫാമുകളാണ് ചൂട് കാരണം കൂട്ടത്തോടെ ഉൽപാദനം നിർത്തിയത്. ഫാമുകളിൽ കുഞ്ഞുങ്ങളെ ഇറക്കി 40 ദിവസം പരിചരിച്ചാലും 60 ശതമാനം കോഴികളെയാണ് വിൽക്കാൻ കഴിയുന്നത്. 40 ശതമാനം ചത്തൊടുങ്ങുകയാണ്.
ഇത് വലിയ നഷ്ടമാണ് വരുത്തുന്നത്. ഉൽപാദനം കുറഞ്ഞതോടെ വില വർധിച്ചു. കോഴിക്ക് ക്ഷാമം നേരിട്ടു തുടങ്ങുകയും ചെയ്തു. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് വായ്പയെടുത്തും സ്വർണം പണയം വെച്ചുമെല്ലാം ഫാം നടത്തുന്നത്. ഫാമുകൾ വാടകക്ക് എടുത്ത് നടത്തുന്നവരുമുണ്ട്. ഉൽപാദനം നിർത്തിയതോടെ ഫാമുകൾ നശിച്ചുതുടങ്ങി. നിശ്ചിത കാലയളവിലേക്ക് വാടകക്ക് എടുത്തതിനാൽ അത്രയും കാലത്തെ വാടക നൽകേണ്ട സ്ഥിതിയുമുണ്ട്. കോഴിക്കടക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 10 പെട്ടി കോഴി ഇറക്കിയിരുന്നവർ ഒന്നോ രണ്ടോ പെട്ടിയാണ് ഇപ്പോൾ ഇറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.